14 ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

14 ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

ടൊറന്റോ: കാനഡ ജൂനിയര്‍ ഹോക്കി താരങ്ങള്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിച്ച് 14 താരങ്ങള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഹംബോര്‍ട്ട് ബ്രോങ്കോസ് ടീമിലെ അംഗങ്ങളാണ് മരിച്ചത്. 28 പേരായിരുന്നു ബസിലുണ്ടായിരുന്നത്. സംഭവത്തില്‍ ബസ് ഡ്രൈവറും മരണപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍ എല്ലാവരും.

Comments

comments

Categories: FK News, Sports

Related Articles