മെഡിക്കല്‍ ഓര്‍ഡിനന്‍സ്; കുമ്മനത്തിനെതിരെ മുരളീധരന്‍

മെഡിക്കല്‍ ഓര്‍ഡിനന്‍സ്; കുമ്മനത്തിനെതിരെ മുരളീധരന്‍

തിരുവനന്തപുരം: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ ബിജെപിക്കുള്ളിലെ വിഭാഗീയത പുറത്ത് വരുന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ എതിര്‍ത്തുകൊണ്ട് രാജ്യസഭാംഗം കൂടിയായ വി മുരളീധരനാണ് രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 180ഓളം വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താനുള്ള ബില്ലില്‍ ഇന്നലെ ഭരണപക്ഷവും പ്രതിപക്ഷവും ഒപ്പുവെച്ചിരുന്നു. ഇക്കൂട്ടത്തില്‍ ബിജെപിയുടെ ഏക അംഗം ഒ രാജഗോപാലും ഒപ്പുവെക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സാധുത നല്കണമെന്നാവശ്യപ്പെട്ട് 2017 ജൂലൈ 12ന് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഇരുവരെയും എതിര്‍ത്ത് മുരളീധരന്‍ പ്രസ്ഥാവനയുമായെത്തിയിരിക്കുകയാണ്. എല്ലാവരും പിന്തുണച്ചതിനാലാവാം രാജഗോപാലും ഒപ്പുവെച്ചതെന്ന് പറഞ്ഞ മുരളീധരന്‍ വസ്തുതകള്‍ പഠിക്കാതെയാണ് കുമ്മനത്തിന്റെ നടപടിയെന്ന് കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി അഴിമതിക്ക് കൂട്ട് നില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News, Politics