ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് ഞെട്ടിക്കുന്നത്

ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് ഞെട്ടിക്കുന്നത്

 

ഇന്ത്യയില്‍ വാഹനമോടിക്കുന്ന അഞ്ച് പേരില്‍ ഒരാള്‍ വീതം ഫോണില്‍ സംസാരിക്കുന്നുവെന്ന് നിസ്സാന്‍ നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. എന്നാല്‍ നാലില്‍ ഒരാള്‍ മാത്രമേ പിടിക്കപ്പെടുന്നുള്ളൂവെന്നും കണ്ടെത്തി.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യകതമാക്കിയത്. നിസ്സാന്‍ കണക്റ്റഡ് ഫാമിലി ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേ പ്രകാരം വടക്കേ ഇന്ത്യയില്‍ ഫോണ്‍ ചെയ്ത് കൊണ്ട് വാഹനമോടിച്ചവരുടെ എണ്ണം 62 ശതമാനമായിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യയിലിത് 52 ശതമാനമായിരുന്നു. അമിത വേഗത്തിന് പോലീസ് പിടിയിലായവര്‍ 60 ശതമാനമായിരുന്നു. ഡല്‍ഹിയില്‍ 51 ശതമാനവും, പഞ്ചാബില്‍ 28 ശതമാനവും പേരും പിടിക്കപ്പെട്ടു. ഡ്രൈവിങ് സമയത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതു വഴി ഇന്ത്യക്കാര്‍ ഗുരുതരമായ പ്രശ്‌നമാണ് നേരിടുന്നതെന്ന് സര്‍വ്വേ വെളിപ്പെടുത്തി.

Comments

comments

Categories: More