യു.എ.ഇ ടീച്ചേഴ്‌സ് ലൈസന്‍സ് പ്രോഗ്രാമിനെക്കുറിച്ച് അറിയേണ്ടതെല്ലാം

യു.എ.ഇ ടീച്ചേഴ്‌സ് ലൈസന്‍സ് പ്രോഗ്രാമിനെക്കുറിച്ച് അറിയേണ്ടതെല്ലാം

യു.എ.ഇ ടീച്ചര്‍ ലൈസന്‍സ് പ്രോഗ്രാമിന്റെ പേര്

ടീച്ചര്‍ എജ്യുക്കേഷന്‍ ലീഡര്‍ഷിപ്പ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ടെല്‍സ്), ലൈസന്‍സിങ് പ്രോഗ്രാം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം ഈ പേര് ചുരുക്കി ടീച്ചര്‍ ലൈസന്‍സിംഗ് സിസ്റ്റം (ടിഎല്‍എസ്) എന്നാക്കി മാറ്റി.

യു.എ.ഇ. ടീച്ചേഴ്‌സ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള യോഗ്യത

സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അല്ലെങ്കില്‍ സ്വകാര്യ ഹൈസ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അറബിക്, ഇംഗ്ലീഷ്, ഗണിത, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ്അവസരം.

എന്നാല്‍ എല്ലാ അധ്യാപകര്‍ക്കും ലൈസന്‍സ് ലഭിക്കുമോ

2020 അവസാനത്തോടെ, എല്ലാ പ്രിന്‍സിപ്പല്‍മാരും, വൈസ് പ്രിന്‍സിപ്പളും, യു.എ.ഇയിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും പ്രവര്‍ത്തിക്കുന്ന ക്ലസ്റ്റര്‍ മാനേജര്‍മാരും അദ്ധ്യാപകരും രാജ്യത്ത് നിയമപരമായി പ്രവര്‍ത്തിക്കുന്നതിന് യുഎഇ ടീച്ചേഴ്‌സ് ലൈസന്‍സ് നല്‍കണം. വരും മാസങ്ങളില്‍ കൂടുതല്‍ പാഠ്യപദ്ധതികളും ലഭ്യമാക്കും.

ഓണ്‍ലൈന്‍ ടീച്ചേഴ്‌സ് ലൈസന്‍സിങ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇനിയെന്തു ചെയ്യണം?

നിങ്ങള്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ എത്രമാത്രം യോഗ്യതയുള്ളതാണെന്ന് കണക്കാക്കാന്‍ ഏപ്രില്‍ മാസം ഒരു പരീക്ഷ നടത്തും. നിങ്ങളുടെ സ്‌പെഷലൈസേഷന്‍ ടെസ്റ്റ് എഴുതുന്ന ദിവസം, സമയം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോടൊപ്പം ഒരു ഇമെയില്‍ ലഭിയ്ക്കും. അറബി, ഇംഗ്ലീഷ്, ഗണിത, ഭൗതികശാസ്ത്രം, രസതന്ത്രം, ബയോളജി വിഷയങ്ങളില്‍ മാത്രമാണ് ഈ ടെസ്റ്റ് ഇപ്പോള്‍ ലഭ്യമാവുക. എന്നിരുന്നാലും വരും മാസങ്ങളില്‍ എല്ലാ ഗ്രേഡിലും സബ്ജക്ട് ടെസ്റ്റുകള്‍ വ്യാപിപ്പിക്കും.

പരീക്ഷയില്‍ പരാജയപ്പെട്ടാല്‍?

പരീക്ഷയ്ക്ക് രണ്ട് അവസരങ്ങള്‍ ഉണ്ടാകും. എന്നാല്‍ പരീക്ഷയ്ക്കു ശേഷമുള്ള പരിശീലനത്തിനായി എന്റോള്‍ ചെയ്യണം. അത് നിങ്ങളുടെ ടെസ്റ്റ് സ്‌കോറുകള്‍ നിര്‍ണ്ണയിക്കുന്നതാണ്. പരിശീലനം ഏകദേശം ഒരു മാസം മുതല്‍ ആറുമാസം വരെ നീണ്ടുനില്‍ക്കും.

എവിടെ നിന്ന് പരിശീലനം ലഭിക്കും?

പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പരിപാടികള്‍ എംഇഇ വികസിപ്പിച്ചെടുക്കുന്നു. ഏപ്രില്‍, സപ്തംബര്‍ മാസങ്ങളില്‍ ആദ്യ ടെസ്റ്റുകള്‍ പുറത്തിറക്കിയ ശേഷം പരിശീലന സ്ഥാപനങ്ങളുടെ പേരുകള്‍ അറിയിക്കും.

ടെസ്റ്റുകള്‍ പാസ്സായാല്‍

നിങ്ങളുടെ യോഗ്യതകള്‍, ടെസ്റ്റ് സ്‌കോറുകള്‍, എന്നിവയെ അടിസ്ഥാനമാക്കി, നിങ്ങളുടെ യുഎഇ ടീച്ചേഴ്‌സ് ലൈസന്‍സിന്്് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ സാധുതയുണ്ടാകും.

 

Comments

comments

Categories: Education