പാര്‍ക്‌സിന്റെ വേനല്‍കാല ശ്രേണി വിപണിയില്‍

പാര്‍ക്‌സിന്റെ വേനല്‍കാല ശ്രേണി വിപണിയില്‍

മുംബൈ : 22നും 33നും ഇടയില്‍ പ്രായമായവര്‍ക്കുള്ള റെയ്മണ്ട് ബ്രാന്‍ഡായ പാര്‍ക്‌സിന്റെ വേനല്‍കാല ശ്രേണി വിപണിയിലെത്തി. ‘വെക്കേഷന്‍ ഡൗണ്‍ലോഡ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ ശ്രേണി ഒഴിവുകാല യാത്രയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്. ആകര്‍ഷകമായ നിറം, സ്റ്റൈല്‍, ഫാഷന്‍ എന്നിവ ഒത്തിണങ്ങിയിരിക്കുന്ന ‘വെക്കേഷന്‍ ഡൗണ്‍ലോഡ്’ ചുളിവ് വീഴാത്തവയുമാണ്. യോഗ ഷിനോസ്, യോഗാ ഡെനിംസ്, അരോമാ ഷര്‍ട്ടുകള്‍, അരോമ ടി ഷര്‍ട്ടുകള്‍ എന്നിവയും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 699 രൂപയാണ് ഏറ്റവും കുറഞ്ഞ വില. സംസ്ഥാനത്തെ റെയ്മണ്ട് ഷോറൂമുകളില്‍ നിന്നും ഇ-കോമേഴ്‌സ് സൈറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും ലഭ്യമാണ്. ഉന്നത നിലവാരമുള്ള ഈ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്കാണ് ലഭ്യമാക്കുന്നതെന്ന് പാര്‍ക്‌സ് ബ്രാന്‍ഡ് തലവന്‍ പ്രഗതി ശ്രീവാസ്തവ പറഞ്ഞു.

Comments

comments

Categories: Business & Economy