അറിഞ്ഞിരിക്കാം ശരീരത്തില്‍ പെര്‍ഫ്യൂം ഉപയോഗിക്കേണ്ട സ്‌പോട്ടുകള്‍

അറിഞ്ഞിരിക്കാം ശരീരത്തില്‍ പെര്‍ഫ്യൂം ഉപയോഗിക്കേണ്ട സ്‌പോട്ടുകള്‍

ചിലവേറിയ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ മികച്ച രീതിയില്‍ അത് ഉപയോഗിക്കുന്നതിനുള്ള വഴി അറിഞ്ഞാല്‍ മാത്രമേ അത് കൊണ്ട് ഗുണമുള്ളൂ. ശരീരത്തിലെ പ്രത്യേക സ്‌പോട്ടുകളില്‍ പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഉന്മേഷമായിരിക്കുകയും സുഗന്ധം തങ്ങി നില്‍ക്കുകയും ചെയ്യും.

ശരീരത്തിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ചൂട് വര്‍ദ്ധിക്കുകയും ഇത് പെര്‍ഫ്യൂമുകളുടെ സുഗന്ധം കൂടുന്നതിന് ഇടയാക്കുകയും ചെയ്യും. ചൂടുകാലത്ത് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിവ. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും പൊക്കിള്‍ക്കൊടിയില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുന്നത് സുഗന്ധം നിലനില്‍ക്കാന്‍ സഹായിക്കും. ശരീരത്തില്‍ ഏറ്റവുമധികം ചൂട് നിലനില്‍ക്കുന്ന ഭാഗമായതിനാല്‍ എപ്പോഴും സുഗന്ധം തങ്ങിനില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു അഭിമുഖത്തില്‍ പ്രമുഖ അമേരിക്കന്‍ നടി ലിവ് ടെയ്‌ലര്‍ ഈ ആശയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പൊക്കിള്‍ക്കൊടി മാത്രമല്ല, മുടി, ചെവിയുടെ പിന്‍ഭാഗം, കൈകാല്‍മുട്ടുകളില്‍ എല്ലാം സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്. മുടിയാണ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി കരുതുന്നത്. ചെറിയ രീതിയില്‍ മുടിയില്‍ സ്േ്രപ ചെയ്യുന്നത് ദിവസം മുഴുവന്‍ ഫ്രഷായിരിക്കുന്നതിന് സഹായിക്കും. അധികമാവാതെ സൂക്ഷിക്കുകയും വേണം. ഇത് മുടി ഡ്രൈ ആവുന്നതിന് ഇടയാക്കും. ചര്‍മ്മത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് ചെവിക്ക് പിന്നിലെ ചര്‍മ്മം. സുന്ധം പരക്കുന്നതിനുള്ള ഏറ്റവും നല്ല രീതിയും ഇത് തന്നെ.

കൈമുട്ടുകള്‍ എപ്പോഴും ചെറിയ രീതിയില്‍ വിയര്‍ത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ശരീരത്തിലെ ചൂടു കൂടിയ ഭാഗങ്ങളിലൊന്നായതു കൊണ്ടാണിങ്ങനെ കാണുന്നത്. കൈമുട്ടിലെ മടക്കുകളില്‍ പെര്‍ഫ്യൂം പുരട്ടുന്നതും സുഗന്ധം പരത്തുന്നതിന് സഹായിക്കും. അതുപോലെ തന്നെയാണ് കാല്‍മുട്ടുകളിലെ പിന്‍ഭാഗവും സ്‌പ്രേ ചെയ്താല്‍ ഏറെ നേരം നിലനില്‍ക്കും.

Comments

comments

Categories: Health