അവധിക്കാലം ചെലവഴിക്കാനൊരു കുമിളവീട്!

അവധിക്കാലം ചെലവഴിക്കാനൊരു കുമിളവീട്!

നിങ്ങള്‍ ഒരു പ്രകൃതി സ്‌നേഹിയാണെങ്കില്‍ പ്രകൃതിയില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നയാളാണെങ്കില്‍, കരീബിയന്‍ ദ്വീപില്‍ ഒരു ഹോട്ടല്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഒരു കുമിള പോലെയുള്ള ബെഡ്‌റൂമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. ഇലകളും ചെടികളുമെല്ലാം ചുറ്റുപാടും നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കയാണിവിടെ. കുമിള പോലുള്ള ഈ വീട്ടില്‍ തന്നെ നാല് മുറികളുമുണ്ട്. പൂര്‍ണ്ണമായും സുതാര്യമായ ഇതിനകത്തു കൂടി പകല്‍ ചെടികളേയും പൂമ്പാറ്റകളേയും കണ്ടും രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കിയും കിടക്കാം. അതിഥികളുടെ സ്വകാര്യതയെ മാനിക്കുന്നതിനായി ഓരോ മുറികള്‍ക്ക് ചുറ്റിലും മനോഹരമായ പൂന്തോട്ടം വച്ചു പിടിപ്പിച്ചിരിക്കുന്നു. ഓരോ കുമിള വീടുകള്‍ക്കകത്തും വൈഫൈ സൗകര്യവും കോഫീ മെഷീനും ചെറിയ ബാറും നല്‍കിയിട്ടുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നും ചൂട് അധികമാവാതെ ഏസി യും പണിതിരിക്കുന്നു. ദ്വീപിനകത്ത് തന്നെ സ്പാ മസാജ് സെന്ററും കടല്‍മത്സ്യങ്ങളുടെ വിപുലമായ റെസ്റ്റോറന്റും തരപ്പെടുത്തിയിട്ടുണ്ട്. ഓരോ റൂമിലും മൂന്ന് അതിഥികള്‍ക്ക് വരെ തങ്ങാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

 

Comments

comments

Categories: Life