സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ശനിയാഴ്ച

സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ശനിയാഴ്ച

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലിലായ സിനിമാ താരം സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

അഞ്ച് വര്‍ഷം തടവുശിക്ഷക്ക് വിധിച്ച താരത്തെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സല്‍മാന് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് തനിക്ക് ഭീഷണികള്‍ ലഭിച്ചതായി അഭിഭാഷകന്‍ മഹേഷ് ബോറ പറഞ്ഞു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ പ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര തുടങ്ങിയ താരങ്ങളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

Comments

comments

Categories: FK News
Tags: Salman Khan