റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ യുവതിയുടെ മൊഴി

റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ യുവതിയുടെ മൊഴി

മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി. രാജേഷുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്ന വിദേശത്തുള്ള യുവതിയാണ് ഖത്തറിലെ പ്രമുഖ പത്രത്തിന് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

രാജേഷുമായും അയാളുടെ കുടുംബവുമായും തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും രാജേഷിനെ പലതവണ താന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. വളരെ തുറന്ന മനസോടെ സംസാരിക്കുന്നയാളാണ് രാജേഷ്. ഭര്‍ത്താവും മാതാപിതാക്കളും ഉപേക്ഷിച്ച തനിക്ക് രാജേഷ് മാത്രമാണുണ്ടായിരുന്നതെന്നും യുവതി പറയുന്നു. കൊലപാതകം നടത്തിയതായി പോലീസ് സംശയിക്കുന്ന മുഹമ്മദ് സാലി കൃത്യം നടന്ന ദിവസം ദോഹയിലുണ്ടായിരുന്നുവെന്നും ഇയാള്‍ സത്താറിനെ കാണാന്‍ പലപ്പോഴും വീട്ടില്‍ വന്നിരുന്നതായും യുവതി വെളിപ്പെടുത്തി.

Comments

comments

Categories: More