സ്വകാര്യ ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് വൈകുന്നു

സ്വകാര്യ ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് വൈകുന്നു

ചന്ദ കൊച്ചാറിന് വര്‍ഷാവസാന ബോണസായി 22 മില്യണ്‍ രൂപ നല്‍കാനാണ് ഐസിഐസിഐ തീരുമാനിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: വായ്പാ വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്വകാര്യ മേഖലാ ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് കേന്ദ്ര ബാങ്ക് വൈകിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട തുക നല്‍കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് എന്നീ ബാങ്കുകളില്‍ നിന്നുള്ള ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍ക്കാണ് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ബോണസ് ഇതുവരെ ലഭിക്കാത്തത്. ആസ്തി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളാണ് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് എന്നിവ. ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന് വര്‍ഷാവസാന ബോണസ് വകയില്‍ 22 മില്യണ്‍ രൂപ നല്‍കുന്നത് ബാങ്ക് ഉന്നതതലസമിതി അംഗീകരിച്ചിരുന്നു. ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മയ്ക്ക് 13.5 മില്യണ്‍ രൂപയാണ് ബോണസ് കിട്ടാനുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്ക് മേധാവി ആദിത്യ പൂരിക്ക് ഈ വകയില്‍ 29 മില്യണ്‍ രൂപയും ലഭിക്കാനുണ്ടെന്നാണ് വിവരം.

അതേസമയം, ഐസിഐസിഐ ബാങ്കോ എച്ച്ഡിഎഫ്‌സി ബാങ്കോ ആക്‌സിസ് ബാങ്കോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കേന്ദ്ര ബാങ്കും ഈ വിഷയത്തില്‍ ഔദ്യോഗികമായി മറുപടി പറഞ്ഞിട്ടില്ല. ദീര്‍ഘകാലം പൊതുമേഖലാ ബാങ്കുകളേക്കാള്‍ മികച്ച സാമ്പത്തികാരോഗ്യം സ്വകാര്യ ബാങ്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ രംഗത്തും പ്രതിസന്ധി നേരിടുകയാണ്. കോര്‍പ്പറേറ്റ് ഭരണനിര്‍വഹണത്തിലെ വീഴ്ച സംബന്ധിച്ച ആരോപണങ്ങളും നിഷ്‌ക്രിയാസ്തി വിവരങ്ങള്‍ പുറത്തുവന്നതുമാണ് സ്വകാര്യ ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിക്ക് കാരണമായത്‌

Comments

comments

Categories: Slider, Top Stories