യുഎഇ ബാങ്കുകളില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസം!

യുഎഇ ബാങ്കുകളില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസം!

യുഎഇ ബാങ്കുകളില്‍ വിശ്വാസമുണ്ടെന്ന് 68 ശതമാനം പേര്‍

ദുബായ്: യുഎഇയിലെ ബാങ്കുകളുടെ വിശ്വാസ്യത അളന്ന സര്‍വേയുടെ ഫലം പുറത്ത്. ബാങ്കുകളില്‍ ഉയര്‍ന്ന വിശ്വാസമുണ്ടെന്ന് 68 ശതമാനം പേരും അഭിപ്രായപ്പെട്ടു. യുഎഇ ബാങ്ക്‌സ് ഫെഡറേഷനാണ് സര്‍വേ ഫലം പുറത്തുവിട്ടത്. ബാങ്കിംഗ് സേവനങ്ങളില്‍ സംതൃപ്തരാണെന്ന് യുഎഇയിലെ റീട്ടെയ്ല്‍ ബാങ്കിംഗ് ഉപഭോക്താക്കളില്‍ 93 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ബാങ്കുകള്‍ക്ക് നല്ലൊരു പരിധി വരെ സാധിക്കുന്നുണ്ടെന്നും സര്‍വേയില്‍ പറയുന്നു. ബാങ്കുകളെ സംബന്ധിച്ച കാഴ്ച്ചപ്പാടില്‍ 76 ശതമാനം പേരും പോസിറ്റീവ് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. പോയ വര്‍ഷം ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത് 72 ശതമാനം പേരായിരുന്നു.

ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ബാങ്കുകള്‍ക്ക് നല്ലൊരു പരിധി വരെ സാധിക്കുന്നുണ്ടെന്നും സര്‍വേയില്‍ പറയുന്നു. ബാങ്കുകളെ സംബന്ധിച്ച കാഴ്ച്ചപ്പാടില്‍ 76 ശതമാനം പേരും പോസിറ്റീവ് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്

അതേസമയം ബാങ്കുകളില്‍ വിശ്വാസമുണ്ടെന്ന് രേഖപ്പെടുത്തിയവരുടെ ശതമാനം 2016ലും 2017ലും 68ല്‍ തന്നെ തുടരുകയാണ്. 2015ല്‍ 70 ശതമാനം പേരായിരുന്നു ബാങ്കുകളില്‍ വിശ്വാസമുണ്ടെന്ന് രേഖപ്പെടുത്തിയത്. തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേതിനേക്കാളും മികച്ച സേവനമാണ് യുഎഇയിലെ ബാങ്കുകള്‍ നല്‍കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും പറഞ്ഞു. ഇത് 2016ല്‍ 33 ശതമാനവും 2015ല്‍ 38 ശതമാനവും ആയിരുന്നു.

ബ്രാഞ്ച്, എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് മികച്ച റേറ്റിംഗാണ് ഉപഭോക്താക്കള്‍ നല്‍കിയത്. അതേസമയം കാള്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടാമെന്ന നിര്‍ദേശങ്ങളും ഉപഭോക്താക്കള്‍ മുന്നോട്ടുവെച്ചു. ആഗോള വെല്ലുവിളികള്‍ക്കിടയിലും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ബാങ്കിംഗ് വ്യവസായത്തിന് സാധിക്കുന്നുണ്ട്. ഞങ്ങളുടെ സംഘടനയില്‍ അംഗങ്ങളായ ബാങ്കുകള്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ സര്‍വേ പ്രചോദനം നല്‍കുമെന്ന് കരുതുന്നു-യുഎഇ ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറയ്ര്‍ പറഞ്ഞു.

Comments

comments

Categories: Arabia