കേരളത്തില്‍ ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് ഭരണമെന്ന് പിസി ജോര്‍ജ്

കേരളത്തില്‍ ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് ഭരണമെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് ഭരണമാണെന്ന് പിസി ജോര്‍ജ്. മലപ്പുറത്തെ ഭൂമിയേറ്റെടുക്കലിന്റെയും മെഡിക്കല്‍ കോളേജ് വിഷയത്തിന്റെയും പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ ബൈപാസിന് വീതി കൂട്ടിക്കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നത്തില്‍ സംഘര്‍ഷങ്ങളുണ്ടാക്കുന്നത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന ഭൂമാഫിയയെ സഹായിക്കാനാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. മെഡിക്കല്‍ കോളേജ് വിഷയത്തിലും കാണുന്നത് ഇതേ സമീപനമാണ്. വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തിയത് അപലപനീയമാണെന്നും കോടതിയെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Pc George