മേക്ക്‌മൈട്രിപ്പ് സേവനം ഫ്‌ളിപ്പ്കാര്‍ട്ടില്‍

മേക്ക്‌മൈട്രിപ്പ് സേവനം ഫ്‌ളിപ്പ്കാര്‍ട്ടില്‍

അടുത്ത ദിവസങ്ങളില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആദ്യം ലഭ്യമാകും

ബെംഗളൂരു: ഓണ്‍ലൈന്‍ ട്രാവല്‍ ഓപ്പറേറ്റര്‍മാരായ മേക്ക്‌മൈട്രിപ്പുമായി സഹകരിച്ചുകൊണ്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് മേഖലയിലേക്ക് കടന്നു വരികയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഇതിന്റെ ഭാഗമായി മേക്ക്‌മൈട്രിപ്പിന്റെ സേവനം ഫഌപ്കാര്‍ട്ട് വഴി ഉപയോഗപ്പെടുത്താനാകും. അടുത്ത ദിവസങ്ങളില്‍ ആഭ്യന്തര വിമാന സര്‍വീസുകളാകും ഈ പങ്കാൡത്തിനു കീഴില്‍ ആദ്യം ലഭ്യമാക്കുക. ഹോട്ടല്‍, ബസ് തുടങ്ങി ട്രാവല്‍ മേഖലയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ വരും ആഴ്ചകളില്‍ ലഭ്യമായി തുടങ്ങും.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ കഴിഞ്ഞ മാസം മേക്ക്‌മൈട്രിപ്പിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ റെഡ്ബസുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്ന് ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമുള്ള മേക്ക് മൈട്രിപ്പിന്റെ ഓഹരി കഴിഞ്ഞ ദിവസം 33.05 ഡോളറിനാണ് ക്ലോസ് ചെയ്തത്‌

രാജ്യത്ത് കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിലും ദശലക്ഷക്കണക്കിന് ആളുകളെ ഓണ്‍ലൈന്‍ മാധ്യമത്തിലേക്ക് കൊണ്ടുവരുന്നതിലും മേക്ക്‌മൈട്രിപ്പും ഫ്‌ളിപ്പ്കാര്‍ട്ടും പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. മേക്ക്‌മൈട്രിപ്പുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് ട്രാവല്‍ ബുക്കിംഗ് തടസങ്ങളില്ലാത്ത അനുഭവമാക്കി മാറ്റാന്‍ കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ കഴിഞ്ഞ മാസം മേക്ക്‌മൈട്രിപ്പിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ റെഡ്ബസുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്ന് ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമുള്ള മേക്ക് മൈട്രിപ്പിന്റെ ഓഹരി കഴിഞ്ഞ ദിവസം 33.05 ഡോളറിനാണ് ക്ലോസ് ചെയ്തത്.

Comments

comments

Categories: Business & Economy