രാഷ്ട്രീയക്കാര്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

രാഷ്ട്രീയക്കാര്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

രാഷ്ട്രീയക്കാര്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു വരികയാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിംഗ് അഭിപ്രായപ്പെട്ടു. വാക്കുകളും പ്രവൃത്തികളും തമ്മില്‍ വലിയ വ്യത്യാസം ഉള്ളതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫിക്കി സംഘടിപ്പിച്ച ചടങ്ങില്‍ യുവ സംരംഭകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയരംഗത്ത് ഞാനും പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് വിശ്വാസ്യതയുടെ പ്രതിസന്ധി ഉണ്ടെന്ന് എനിക്കറിയാം. രാഷ്ട്രീയക്കാരന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും വലിയ വ്യത്യാസമുണ്ടെന്നുള്ള പൊതു ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്, അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ മണ്ഡലത്തില്‍ ലക്‌നൗ പ്രതിനിധീകരിച്ച് മത്സരിച്ചപ്പോള്‍ പല വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പ്രചാരണത്തിനിറങ്ങുമ്പോള്‍, അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും എന്ന് ഉറപ്പുനല്‍കുകയും ചെയ്തു. സാഹചര്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും, ബോധപൂര്‍വ്വം ഒരു കള്ളവും പറയുന്നില്ല. തുടര്‍ന്നും ജോലി ചെയ്യാന്‍ താന്‍ ശ്രമിക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

Comments

comments

Categories: Politics