യാത്രക്കാര്‍ക്ക് 5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഒല

യാത്രക്കാര്‍ക്ക് 5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഒല

അക്കോ ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് 110 നഗരങ്ങളില്‍ പ്രോഗ്രാം അവതരിപ്പിക്കാനാണ് പദ്ധതി

ബെംഗളൂരു: ഓണ്‍ലൈന്‍ കാബ് സേവനദാതാക്കളായ ഒല അക്കോ ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് യാത്രക്കാര്‍ക്ക് 5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജ് നല്‍കാനൊരുങ്ങുന്നു. കമ്പനിയുടെ ഇന്‍-ട്രിപ് ഇന്‍ഷുറന്‍സ് പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഒല ഡ്രൈവര്‍മാര്‍ക്കായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കമ്പനി അവതരിപ്പിച്ച ‘ചലോ ബേഫിക്കര്‍’ എന്ന ഇന്‍-ട്രിപ്പ് ഇന്‍ഷുറന്‍സ് പ്രോഗ്രാം വിപുലീകരിച്ചാണ് യാത്രക്കാരുടെ പരിരക്ഷയ്ക്കായി പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.

നഗരത്തിനുള്ളിലെ ഒരു റൈഡിന് 1, ഒല റെന്റല്‍സിന് പത്ത്, ഒല ഔട്ട് സ്റ്റേഷന് 15 രൂപ പ്രീമിയത്തില്‍ അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി 110 നഗരങ്ങളിലാണ് അവതരിപ്പിക്കും. കാബ്, ഓട്ടോ, കാലി പീലി, ഇ-റിക്ഷ തുടങ്ങി എല്ലാ വിഭാഗത്തിലെയും ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും.

അപകടമരണങ്ങള്‍, സ്ഥിരമായി സംഭവിക്കുന്ന പൂര്‍ണമോ ഭാഗികമോ ആയ വൈകല്യം, അപകട ചികില്‍സാ ചെലവ്, ഒപിഡി ചികില്‍സ, ആംബുലന്‍സ് സേവനം, മൃതദേഹം നാട്ടില്‍ എത്തിക്കുക, ആഭ്യന്തര വിമാനയാത്ര നഷ്ട്ടപ്പെടുത്തുക, ലഗേജ് നഷ്ടപ്പെടല്‍, അടിയന്തര ആശുപത്രി സഹായം, തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്‍-ട്രിപ്പ് ഇന്‍ഷുറന്‍സ് പ്രോഗ്രാമിനു കീഴില്‍ സഹായം ലഭിക്കുന്നത്.

അപകടമരണങ്ങള്‍, സ്ഥിരമായി സംഭവിക്കുന്ന പൂര്‍ണമോ ഭാഗികമോ ആയ വൈകല്യം, അപകട ചികില്‍സാ ചെലവ്, ഒപിഡി ചികില്‍സ, ആംബുലന്‍സ് സേവനം, മൃതദേഹം നാട്ടില്‍ എത്തിക്കുക, ആഭ്യന്തര വിമാനയാത്ര നഷ്ട്ടപ്പെടുത്തുക, ലഗേജ് നഷ്ടപ്പെടല്‍, അടിയന്തര ആശുപത്രി സഹായം, തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്‍-ട്രിപ്പ് ഇന്‍ഷുറന്‍സ് പ്രോഗ്രാമിനു കീഴില്‍ സഹായം ലഭിക്കുന്നത്. ഒല ആപ്പ്, അക്കോ വെബ്‌സൈറ്റ്, കാള്‍ സെന്റര്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സിന് ക്ലെയിം ചെയ്യാവുന്നതാണ്. എന്നാല്‍ യാത്രയ്ക്കിടയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട മാനസിക ചികില്‍സ, കൗണ്‍സലിംഗ് എന്നിവയ്ക്ക് പ്രോഗ്രാമിനു കീഴില്‍ സഹായം ലഭ്യമാകില്ല.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഗതാഗത പ്ലാറ്റ്‌ഫോം ഇത്തരത്തിലൊരു ഇന്‍ഷുറന്‍സ് പ്രോഗ്രാം അവതരിപ്പിക്കുന്നതെന്ന് ഒല അവകാശപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ മെട്രോ നഗരങ്ങളില്‍ അവതരിപ്പിക്കുന്ന പദ്ധതി പിന്നീട് എല്ലാ നരങ്ങളിലെ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഐസിഐസി ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയുമായി ഒല സഹകരിക്കും ചലോ ബേഫിക്കര്‍ പ്രോഗ്രാം ഡ്രൈവര്‍ പങ്കാൡകള്‍ക്ക് ഗുണകരമായിരുന്നുവെന്നും ഈ ഗുണഫലങ്ങള്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതോടെ മൊത്തം ആവാസവ്യവസ്ഥയെ ഇന്‍ഷുറന്‍സ് പ്രോഗ്രാമിനു കീഴില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ഒല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിശാല്‍ കൗള്‍ പറഞ്ഞു.

Comments

comments

Categories: Business & Economy