കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രംണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സഞ്ജിത ചാനു സ്വര്‍ണം കരസ്ഥമാക്കിയത്.

53 കിലോ വിഭാഗത്തില്‍ സ്വര്‍ണ നേട്ടം കരസ്ഥമാക്കിയ സഞ്ജിത ചാനു 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു. വ്യാഴാഴ്ച നടന്ന 48 കിലോ വിഭാഗത്തില്‍ മീരാഭായ് ചാനു ആദ്യ സര്‍ണം കരസ്ഥമാക്കിയിരുന്നു. 110 കിലോ ഭാരം ഉയര്‍ത്തി റെക്കോര്‍ഡ് നേട്ടത്തോടെയാണ് അവര്‍ സ്വര്‍ണം കരസ്ഥമാക്കിയത്.

Comments

comments

Categories: FK News, Sports