അകാല നര ഇല്ലാതാക്കാം..

അകാല നര ഇല്ലാതാക്കാം..

ഇന്നത്തെ തലമുറയിലെ ഒട്ടുമിക്ക ചെറുപ്പക്കാരും നേരിടുന്ന ഒരു വെല്ലുവിളിയാണ് അകാലനര എന്നത്. പാരമ്പര്യം, തലവേദന, തൈറോയ്ഡ്, മാനസിക പ്രശ്‌നങ്ങള്‍, വിശ്രമിമില്ലാത്ത ജോലി തുടങ്ങിയ നിരവധി കാരണങ്ങളാണ് അകാലനരയിലേക്ക് എത്തിക്കുന്നത്. നര കൂടുന്നതിനനുസരിച്ച് പല മരുന്നുകളും പരീക്ഷിക്കുന്നു. ഫലമുണ്ടാകാത്തത് നിരാശയിലേക്ക് വഴിതെളിക്കുന്നു. അകാലനര ഇല്ലാതാക്കാനായി ഇതാ ആയുര്‍വ്വേദത്തിലെ എളുപ്പവഴികള്‍.

എങ്ങനെ അകാലനര പരിഹരിക്കാം.

1. ചെമ്പരത്തിപ്പൂവ് അരച്ച് തേന്‍ ചേര്‍ത്ത് തലമുടിയില്‍ പുരട്ടുക.
2. വിഷ്ണുക്രാന്തിയുടെ പൂവ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക.
3. കീഴാര്‍നെല്ലി താളിയാക്കി ഉപയോഗിക്കുക.
4. കട്ടത്തൈരില്‍ നെല്ലിക്ക അരച്ച് ചേര്‍ത്ത് ദിവസവും തലയില്‍ പുരട്ടുക.
5. മൈലാഞ്ചി വെണ്ണയില്‍ അരച്ച് മുടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.
6. ഉള്ളിനീര് തലയോട്ടിയില്‍ ഉരച്ച് പിടിപ്പിക്കുക അരമണിക്കൂറിനു ശേഷം കഴികുക.
7. കടുക്കത്തോട് ചതച്ച് ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ മുടി കഴുകുക.
8. തൈരില്‍ കറ്റാര്‍വാഴ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുക.
വീര്യ കുറഞ്ഞ ഷാംപൂകള്‍ മാത്രം ഉപയോഗിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

Comments

comments

Categories: Health
Tags: gray-hair