മൂന്ന് വര്‍ഷം കൊണ്ട് ബില്യന്‍ ഡോളര്‍ സ്വന്തമാക്കിയ മുന്‍ മാധ്യമപ്രവര്‍ത്തക

മൂന്ന് വര്‍ഷം കൊണ്ട് ബില്യന്‍ ഡോളര്‍ സ്വന്തമാക്കിയ മുന്‍ മാധ്യമപ്രവര്‍ത്തക

സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ അതിശയിപ്പിക്കുന്ന വേഗതയില്‍ ധനം സമ്പാദിക്കുന്ന കാഴ്ചയാണു ചൈനയില്‍ ദൃശ്യമാകുന്നത്. ചൈനയില്‍ ഇന്നു യുവതലമുറ സംരംഭകര്‍ സ്മാര്‍ട്ട്‌ഫോണ്‍, അതിവേഗ ഇന്റര്‍നെറ്റ്, മൊബൈല്‍ പെയ്‌മെന്റ്‌സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ എന്നിവയെ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ മിടുക്കരാണ്. വെറും മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ബില്യന്‍ ഡോളറിന്റെ ആസ്തിക്ക് ഉടമയായ ഹു വെയ്‌വെയ് ബിസിനസില്‍ കൈവരിച്ച വിജയം ഒരു ഉദാഹരണമാണ്.

മൂന്ന് വര്‍ഷം മുന്‍പ് 2015-ല്‍ ഹു വെയ്‌വെയ് എന്ന 36-കാരിയായ ചൈനീസ് മാധ്യമ പ്രവര്‍ത്തകയും അവരുടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നു ബീജിംഗ് ആസ്ഥാനമായി ഒരു ചെറിയ ബിസിനസ് ആരംഭിച്ചു. പൊതുജനങ്ങള്‍ നടത്തുന്ന ഓരോ യാത്രയിലും, മോട്ടോര്‍ വാഹനങ്ങള്‍ ഒഴിവാക്കി സൈക്കിള്‍ ഉപയോഗിക്കുവാന്‍ അവരെ പ്രേരിപ്പിക്കുക. ഇതായിരുന്നു ബിസിനസ്. സൈക്കിള്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഈടാക്കുന്ന നിസാര വാടകയിലൂടെ വരുമാനം കണ്ടെത്താനും അവര്‍ പദ്ധതിയിട്ടു. യാത്ര സൂപ്പര്‍മാര്‍ക്കറ്റിലേക്കോ, സബ്‌വേയിലേക്കോ ആകട്ടെ, സൈക്കിള്‍ ഉപയോഗിക്കാം. ആവശ്യം കഴിയുമ്പോള്‍ ഉചിതമായ പാര്‍ക്കിംഗ് സ്ഥലം തിരക്കി നടക്കുകയും വേണ്ട. സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ വച്ചു വേണമെങ്കില്‍ സൈക്കിള്‍ ഉപേക്ഷിക്കാം. ഇതായിരുന്നു വാഗ്ദാനം. ഏവരേയും ഞെട്ടിച്ചു കൊണ്ട് ബിസിനസ് വളര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ ബൈസിക്കിള്‍ ഷെയറിംഗ് ഓപറേറ്ററായി മാറി. ബീജീംഗിനു പുറമേ ലോകത്തിലെ 200 നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കൊണ്ടു ബിസിനസ് വളര്‍ന്നു. ഇന്ന് ചൈനയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകളിലൊന്നാണിത്.

കഴിഞ്ഞ ദിവസം Mobike Technology Co Ltd എന്ന ഈ ബിസിനസിനെ ഇ-കൊമേഴ്‌സ് രംഗത്തെ ഭീമനായ Meituan Dianping 3.4 ബില്യന്‍ ഡോളറിന് ഏറ്റെടുത്തു. 30 ബില്യന്‍ യുഎസ് ഡോളറിന്റെ മൂല്യം കണക്കാക്കപ്പെടുന്ന കമ്പനിയാണ് Meituan Dianping.

പുതിയ കമ്മ്യൂണിസ്റ്റ് ചൈനയുടെ കഥയാണിത്. സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ അതിശയിപ്പിക്കുന്ന വേഗതയില്‍ ധനം സമ്പാദിക്കുന്ന കഥ. ചൈനയില്‍ ഇന്നു യുവതലമുറ സംരംഭകര്‍ സ്മാര്‍ട്ട്‌ഫോണ്‍, അതിവേഗ ഇന്റര്‍നെറ്റ്, മൊബൈല്‍ പെയ്‌മെന്റ്‌സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ എന്നിവയെ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ മിടുക്കരാണ്. ബൈസിക്കിള്‍ ഷെയറിംഗിന്റെ ഉദാഹരണം തന്നെയെടുക്കാം. ചൈനയില്‍ ബൈസിക്കിള്‍ ഷെയറിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ്. ഓരോ ബൈസിക്കിളിലും ജിപിഎസ് ലൊക്കേറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടാവും. ആവശ്യക്കാരനു സ്മാര്‍ട്ട്‌ഫോണിലുള്ള ആപ്പ് ഉപയോഗിച്ചാല്‍ ഏതൊക്കെ പോയ്ന്റില്‍ ബൈസിക്കിള്‍ ലഭ്യമാണെന്ന് അറിയുവാന്‍ സാധിക്കും. തുടര്‍ന്നു ബൈസിക്കിള്‍ കണ്ടെത്തുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നു. ഉപയോഗ ശേഷം വാടക നല്‍കുന്നതും ഇ-പെയ്‌മെന്റ് സംവിധാനം ഉപയോഗിച്ചായിരിക്കും. ഇത്തരത്തിലാണു ഭൂരിഭാഗം ബിസിനസ് മോഡലും പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍ ഈ മോഡല്‍ ബിസിനസ് നടപ്പിലാക്കുന്നതില്‍ യുവ സംരംഭകര്‍ അതീവ ശ്രദ്ധാലുക്കളുമാണ്. ഭൂരിഭാഗം ചൈനീസ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ബിസിനസ് ഭീമന്മാരായ ആലിബാബയുടെയും, ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെയും പിന്തുണ ലഭിക്കുന്നുണ്ടെന്നതും ഒരു പ്രത്യേകതയാണ്. കാരണം ഈ രണ്ട് കമ്പനികളും ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയ സേവനങ്ങള്‍ നല്‍കുന്നവരാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു സഹായം നല്‍കുന്നതിലൂടെ ഇവ്ര്‍ക്കു ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കുവാനും സാധിക്കുന്നു.

ചൈനയില്‍ ചെറുകിട സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു പെട്ടെന്നു വളരാന്‍ അവസരമുണ്ടെന്നു തെളിയിക്കുന്നുണ്ട് മോബൈക്കിന്റെ വളര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ ബൈസിക്കിള്‍ ഷെയറിംഗ് ഓപറേറ്ററാണു മോബൈക്ക്. ബീജീംഗിനു പുറമേ ലോകത്തിലെ 200 നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു മോബൈക്ക്.

മോബൈക്കിന്റെ വളര്‍ച്ച

മോബൈക്ക് എന്ന കമ്പനിയുടെ ചെയര്‍പേഴ്‌സനാണു 36-കാരിയായ ഹു വെയ്‌വെയ്. ഇവര്‍ പത്ത് വര്‍ഷത്തോളം ഓട്ടോ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. 2015-ലാണ് ബൈസിക്കിള്‍ ഷെയറിംഗ് എന്ന ആശയവുമായി വെയ്‌വെയ് രംഗത്തുവന്നത്. തിരക്കേറിയ ചൈനയുടെ നഗരനിരത്തുകളില്‍ യാത്ര സുഗമമാക്കുവാന്‍ നഗരവാസികളെ സഹായിക്കുകയെന്ന ലക്ഷ്യമായിരുന്നു ബൈസിക്കിള്‍ ഷെയറിംഗിലൂടെ വെയ്‌വെയ്ക്ക്. ആശയം നല്ലതായിരുന്നെങ്കിലും നടപ്പിലാക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. ഒന്നാമതായി ചൈനയില്‍ ഇന്റര്‍നെറ്റിനുള്ള നിയന്ത്രണങ്ങള്‍ തന്നെ. മോബൈക്ക് ബൈസിക്കിളുകള്‍ പ്രവര്‍ത്തിച്ചിരുന്നത് ഇന്റര്‍നെറ്റ് കണ്‍ട്രോള്‍ഡ് ഇലക്ട്രോണിക് വീല്‍ ലോക്ക് സംവിധാനത്തോടെയായിരുന്നു. ബൈസിക്കിള്‍ ഉപയോഗിച്ചു കഴിയുമ്പോള്‍ ഓട്ടോമാറ്റിക്കായി ലോക്ക് ആകുന്ന സംവിധാനമാണിത്. രണ്ടാമതായി, മോബൈക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പ് തന്നെ ബീജീംഗിന്റെയും ഷാങ്ഹായുടേയും നിരത്തുകള്‍ ഒരു കൂട്ടം സൈക്കിളുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തലവേദ സൃഷ്ടിക്കുന്ന വിധത്തില്‍ സൈക്കിളുകള്‍ നഗരനിരത്തുകള്‍ കൈയ്യടക്കി. ഉപയോഗ ശേഷം സൈക്കിളുകള്‍ അലക്ഷ്യമായി നിരത്തില്‍ ഉപേക്ഷിക്കുന്നതും പതിവായിരുന്നു. മൂന്നാമതായി ഉയര്‍ന്ന പ്രവര്‍ത്തന ചെലവ്, ഫണ്ടിംഗിന്റെ അഭാവം എന്നിവ കാരണം 34-ാളം ചെറുകിട ബൈസിക്കിള്‍ ഷെയറിംഗ് ഓപറേറ്റര്‍മാര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. മോബൈക്ക് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇത്രയും ഘടകങ്ങള്‍ വെല്ലുവിളിയായി മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഈ വെല്ലുവിളികളെ അതിജീവിച്ച് അവര്‍ മുന്നേറി.

സംരംഭത്തിന് ഒരു ബാഹ്യശോഭ നല്‍കാന്‍ മോബൈക്ക് പ്രത്യേകം ശ്രദ്ധിച്ചു. അതിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുവാനും അവര്‍ക്കു കഴിഞ്ഞു. ഉന്മേഷവും, ചുറുചുറുക്കും തോന്നിക്കുന്ന ഓറഞ്ച് വീലുകള്‍ ബൈസിക്കിളില്‍ ഘടിപ്പിച്ചു. അതില്‍ സാറ്റ്‌ലൈറ്റ് പൊസിഷനിംഗുമുണ്ടായിരുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ മോബൈക്കിന് ആലിബാബ, ടെന്‍സെന്റ്, സെക്വയ തുടങ്ങിയ ഭീമന്മാരില്‍നിന്നും ഫണ്ടിംഗും ലഭിച്ചു. ഇത് ബിസിനസ് വിപുലപ്പെടാന്‍ സഹായകരമാവുകയും ചെയ്തു.’ മോബൈക്കിന്റെ’ വിജയം ചൂണ്ടിക്കാണിക്കുന്നത് ചൈനയില്‍ ചെറുകിട സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു പെട്ടെന്നു വളരാന്‍ അവസരമുണ്ടെന്നാണെന്നു ചിയുങ് കോംഗ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസിലെ പ്രഫസര്‍ തെങ് ബിംഗ്‌ഷെങ് പറയുന്നു. യുഎസില്‍ ഒരു സ്റ്റാര്‍ട്ട് അപ്പിന് ഒരു ബില്യന്‍ മൂല്യമുള്ള സ്ഥാപനമായി വളരണമെങ്കില്‍ ചുരുങ്ങിയത് ഏഴ് വര്‍ഷമെടുക്കുമെന്നു ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് പറയുന്നു. എന്നാല്‍ ചൈനയിലാണെങ്കില്‍ വെറും നാല് വര്‍ഷം മതിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മോബൈക്ക് ബൈസിക്കിളുകള്‍ പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റ് കണ്‍ട്രോള്‍ഡ് ഇലക്ട്രോണിക് വീല്‍ ലോക്ക് സംവിധാനത്തോടെയാണ്. ബൈസിക്കിള്‍ ഉപയോഗിച്ചു കഴിയുമ്പോള്‍ ഓട്ടോമാറ്റിക്കായി ലോക്ക് ആകുന്ന സംവിധാനമാണിത്. മോബൈക്ക് ഉള്‍പ്പെടെയുള്ള ബൈസിക്കിള്‍ ഷെയറിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ്. ഓരോ ബൈസിക്കിളിലും ജിപിഎസ് ലൊക്കേറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടാവും. ആവശ്യക്കാരനു സ്മാര്‍ട്ട്‌ഫോണിലുള്ള ആപ്പ് ഉപയോഗിച്ചാല്‍ ഏതൊക്കെ പോയ്ന്റില്‍ ബൈസിക്കിള്‍ ലഭ്യമാണെന്ന് അറിയുവാന്‍ സാധിക്കും.

മോബൈക്ക്

ബൈസിക്കിള്‍ ഷെയറിംഗ് സ്ഥാപനമായ മോബൈക്ക് സ്ഥാപിച്ചത് 2015-ലാണ്. ഇന്ന് ലോകത്തിലെ 200 നഗരങ്ങളിലായി 100 ദശലക്ഷത്തിലേറെ രജിസ്റ്റേഡ് യൂസര്‍മാര്‍ മോബൈക്കിനുണ്ട്. ഡോക്ക്‌ലെസ് (dock-less) ബൈസിക്കിളുകളാണു മോബൈക്കു യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നത്. എവിടെ വേണമെങ്കിലും ഉപേക്ഷിക്കുവാന്‍ സാധിക്കുന്നതും (dropeed off) എവിടെനിന്നും ഏറ്റെടുക്കുവാനും pick up സാധിക്കുന്ന സംവിധാനമാണ് dock-less ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇതു സാധ്യമാവുന്നത്.

മൊബൈല്‍ ആപ്പ് ഉപയോഗിച്ച് QR കോഡ് സ്‌കാനിംഗിലൂടെ ബൈസിക്കിളുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും. മോബൈക്ക് ഇന്ന് യുഎസ്, സിംഗപ്പൂര്‍, ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, യുകെ, നെതര്‍ലാന്‍ഡ്‌സ്, ചിലി, തായ്‌ലാന്‍ഡ്, ഇറ്റലി, മലേഷ്യ, ഇസ്രയേല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഹു വെയ്‌വെയാണ് മോബൈക്കിന്റെ സ്ഥാപകയും പ്രസിഡന്റും. ഡേവിസ് വാങ് സിഇഒയും സഹസ്ഥാപകനുമാണ്. ജോയ് സിയ സിടിഒയും സഹസ്ഥാപകനുമാണ്.

Comments

comments