ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റത്തിന് തിരി കൊളുത്തി ആദ്യ ടീസറെത്തി

ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റത്തിന് തിരി കൊളുത്തി ആദ്യ ടീസറെത്തി

വ്യത്യസ്ത ശൈലി കൊണ്ടുതന്നെ നായകസങ്കല്പങ്ങളെ തിരുത്തിക്കുറിച്ച് പ്രേക്ഷകമനസില്‍ കയറിക്കൂടിയ താരം ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ടീസറെത്തി. ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍ എന്ന ചിത്രം കോമഡി അഡ്വഞ്ചെര്‍ വിഭാഗത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം മുംബൈയില്‍ നിന്ന് പാരീസിലെത്തുന്ന യുവാവിന്റെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. മെയ് 30ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ എത്തിയത് മുതല്‍ക്കെ വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Comments

comments

Categories: Movies