ആവശ്യകത കുറഞ്ഞു; രാജ്യത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

ആവശ്യകത കുറഞ്ഞു; രാജ്യത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് മുന്നു ദിവസങ്ങളായി വിലയില്‍ മാറ്റമില്ല

ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് രാജ്യത്ത് സ്വര്‍ണ വിലയില്‍ ഇടിവ് നേരിട്ടു. പത്ത് ഗ്രാം സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 31,350 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടത്തിയത്. പവന് (എട്ട് ഗ്രാം)24,800 രൂപയായിരുന്നു ഇന്നലത്തെ ശരാശരി വില. വിദേശ വിപണികളിലുണ്ടായ ക്ഷീണവും പ്രാദേശിക ജുവല്‍റികളില്‍ നിന്നുള്ള ആവശ്യകത ഇടിഞ്ഞതുമാണ് സ്വര്‍ണ വില കുറയാനുള്ള കാരണമായി വിലയിരുത്തിയിട്ടുള്ളത്.

അതേസമയം, വെള്ളി വില കിലോഗ്രാമിന് 75 രൂപ വര്‍ധിച്ച് 39,050 രൂപയിലെത്തി. ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളില്‍ നിന്നും കോയിന്‍ നിര്‍മാണക്കാരില്‍ നിന്നുമുള്ള ആവശ്യകത വര്‍ധിച്ചതാണ് വെള്ളി വിലയില്‍ പ്രതിഫലിച്ചതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. സിംഗപ്പൂരില്‍ സ്വര്‍ണ വില ഔണ്‍സിന് 0.30 ശതമാനം ഇടിഞ്ഞ് 1,322.20 ഡോളറിനും വെള്ളി വില 0.64 ശതമാനം ഇടിഞ്ഞ് 16.26 ഡോളറിനുമാണ് ഇന്നലെ വ്യാപാരം നടത്തിയത്.
പവന് 22,760 രൂപയ്ക്കാണ് ഇന്നലെ കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടന്നത്. ഗ്രാമിന് 2,845 രൂപയിലും വ്യാപാരം നടന്നു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.

Comments

comments

Categories: Slider, Top Stories