നിര്‍മാണ വ്യവസായം മരവിക്കുന്നു

നിര്‍മാണ വ്യവസായം മരവിക്കുന്നു

ബ്രിട്ടന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ചില്‍ ക്രമാതീത ഇടിവ് സംഭവിച്ചിരിക്കുന്നു

ബ്രെക്‌സിറ്റിനു പിന്നാലെ ബ്രിട്ടന്റെ സാമ്പത്തികരംഗം വല്ലാത്ത തകര്‍ച്ചയിലാണ്. കിഴക്കു നിന്നുള്ള വന്യമൃഗം എന്ന അപരനാമത്തിലറിയപ്പെടുന്ന പേമാരിയും മഞ്ഞുവീഴ്ചയും സ്ഥിതി വഷളാക്കി. രാജ്യത്തിന്റെ നിര്‍മാണവ്യവസായമാണ് ഏറ്റവും തിക്തഫലങ്ങളനുഭവിക്കുന്നത്. കഴിഞ്ഞ മാസത്തെ അവലോകനത്തില്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പിനു ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥയില്‍ സംഭവിച്ച മാറ്റം സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പടരുന്നു. കാലാവസ്ഥ അനുവദിക്കാത്തതിനാല്‍ ക്രെയിനുകളും മറ്റ് യന്ത്രങ്ങളും നെടുനാള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നതിന്റെ പശ്ചാത്തലവും നിര്‍മാണമേഖലയുടെ മോശം പ്രകടനത്തിനുണ്ട്.

നിര്‍മാണമേഖലയിലെ ഇടിവ് സാമ്പത്തിക പ്രവര്‍ത്തനം വല്ലാതെ മന്ദീഭവിപ്പിച്ചു. ഫെബ്രുവരിയില്‍ 51.4 പോയിന്റില്‍ നിന്ന് 47.4 എന്ന നിലയിലേക്കാണ് പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡത്തില്‍ ഇടിവു രേഖപ്പെടുത്തിയത്. 50 പോയിന്റില്‍ താഴെയായി രേഖപ്പെടുത്തിയതോടെ വ്യവസായമേഖലയില്‍ നിന്നുള്ള വളര്‍ച്ച ഇടിയുകയും ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്തു. ഇത് മുമ്പ് ധനതത്വശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്ന 50.8 എന്ന പോയിന്റ് കൈവരിക്കാനാകാത്ത സ്ഥിതിവിശേഷമുണ്ടാക്കി. മാര്‍ച്ചിലെ ഇത്തരം മോശം പ്രകടനത്തിന് ബ്രിട്ടീഷ് സമ്പദ്‌രംഗം വിധേയമായിത്തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂവെന്ന് ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ഡങ്കന്‍ ബ്രോക്ക് പറയുന്നു. വിതരണശൃംഖലകള്‍ തടസങ്ങള്‍ നേരിടാന്‍ തയാറെടുത്തിട്ടില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിര്‍മാണമേഖലയിലെ ഇടിവ് സാമ്പത്തിക പ്രവര്‍ത്തനം വല്ലാതെ മന്ദീഭവിപ്പിച്ചു. ഫെബ്രുവരിയില്‍ 51.4 പോയിന്റില്‍ നിന്ന് 47.4 എന്ന നിലയിലേക്കാണ് പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡത്തില്‍ ഇടിവു രേഖപ്പെടുത്തിയത്. 50 പോയിന്റില്‍ താഴെയായി രേഖപ്പെടുത്തിയതോടെ വ്യവസായമേഖലയില്‍ നിന്നുള്ള വളര്‍ച്ച ഇടിയുകയും ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്തു

മഞ്ഞുവീഴ്ച മൂലമുണ്ടാകുന്ന കുഴപ്പങ്ങള്‍ പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കനത്ത ആഘാതം സൃഷ്ടിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ താഴെത്തട്ടു മുതല്‍ ഇത് സംഭവിച്ചിരിക്കുകയാണെന്ന് 170 നിര്‍മാണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വേയില്‍ നിന്നു വ്യക്തമാണ്. പാലം, പാത തുടങ്ങിയ പൊതുനിര്‍മാണ പ്രവൃത്തികളില്‍ സംഭവിച്ചിരിക്കുന്ന പ്രതിമാസഇടിവും അഞ്ചു വഷര്‍ത്തിനിടെ ആദ്യത്തേതാണെന്നു കാണാം. വാണിജ്യ പ്രവര്‍ത്തനങ്ങളും കുറഞ്ഞിട്ടുണ്ട്. ഭവനനിര്‍മാതാക്കള്‍ മാത്രമാണ് കഴിഞ്ഞ മാസം നാമമാത്രമായെങ്കിലും വര്‍ധനവുണ്ടെന്നു സമ്മതിച്ചിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണമോയെന്ന ഹിതപരിശോധന വന്ന് 2016 ജൂലൈ മുതല്‍ ഈ മേഖല കുത്തനെ താഴോട്ടു പോയിരിക്കുകയാണ്.
ലണ്ടനില്‍ വില്‍പ്പന നടത്താനാകാതെ കിടക്കുന്ന വീടുകളുടെ എണ്ണം 3,000 എന്ന റെക്കോര്‍ഡ് സംഖ്യ കവിഞ്ഞിരിക്കുന്നു. ഒരു മില്യണ്‍ പൗണ്ട് വരെയാണ് ഇവയുടെ വില. വിദേശത്തു കഴിയുന്ന ധനിക ബ്രിട്ടീഷ് പൗരന്മാരാണ് ഇവയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വന്നതോടെ ഉണ്ടായ അനിശ്ചിതത്വവും സ്റ്റാംപ് ഡ്യൂട്ടി കുത്തനെ ഉയര്‍ന്നതും ഇവരെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്.

മഞ്ഞുവീഴ്ച മൂലമുണ്ടാകുന്ന കുഴപ്പങ്ങള്‍ പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കനത്ത ആഘാതം സൃഷ്ടിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ താഴെത്തട്ടു മുതല്‍ ഇത് സംഭവിച്ചിരിക്കുകയാണെന്ന് 170 നിര്‍മാണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വേയില്‍ നിന്നു വ്യക്തമാണ്. പാലം, പാത തുടങ്ങിയ പൊതുനിര്‍മാണ പ്രവൃത്തികളിലും പ്രതിമാസഇടിവു സംഭവിച്ചിരിക്കുന്നു

ഇതിനിടയിലും തൊഴിലവസരങ്ങളിലുണ്ടായ വര്‍ധന എടുത്തു പറയേണ്ടതാണ്. മൂന്നു മാസത്തെ ഏറ്റവും കൂടിയ നിയമനങ്ങളാണ് നിര്‍മാണമേഖലയില്‍ കഴിഞ്ഞമാസം ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന പദ്ധതികളിലേക്കാണ് ജീവനക്കാരെ എടുത്തിരിക്കുന്നത്. നിര്‍മാണമേഖലയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് മോശം കാലാവസ്ഥയാണ് ഇടിവിനു കാരണമെന്നാണ്. അപ്രതീക്ഷിതമായ കാര്യങ്ങളാണ് പോയ മാസം നടന്നത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങള്‍ക്ക് ഭാവിയില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. കൂടുതല്‍ നഷ്ടസാധ്യത ഉള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ നിര്‍മാണസ്ഥാപനങ്ങള്‍ മടിക്കും. സാഹസികമായ ഉദ്യമങ്ങള്‍ ഒഴിവാക്കാനാണ് അവര്‍ നോക്കുക. പുതിയ ജോലികള്‍ ഏറ്റെടുക്കുന്നതും നിര്‍ത്തിവെക്കും. നിലവിലുള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ മുഴുമിപ്പിക്കാനാകും പ്രഥമ പരിഗണന കൊടുക്കുക. തല്‍ഫലമായി വിപണിയിലേക്ക് പണപ്രവാഹത്തിന്റെ ശക്തി കുറയുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ പല ഡെവലപ്പര്‍മാരും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ചിരിക്കുകയാണ്. മറ്റു ചിലരാകട്ടെ ഇപ്പോള്‍ വില്‍പ്പനയും മരവിപ്പിച്ചിരിക്കുന്നു. നിര്‍മാണം കഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റഴിക്കും വരെയെങ്കിലും നിലവില്‍ പുരോഗമിക്കുന്നവയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കപ്പെടും. ലണ്ടനില്‍ പുതിയ ഭവനങ്ങളുടെ വില്‍പ്പന മൂന്നു മാസത്തിനിടെ അഞ്ചു തവണയാണു കൂപ്പുകുത്തിയിരിക്കുന്നത്. നിര്‍മാണമേഖലയില്‍ ഉണ്ടായിരിക്കുന്ന പതനം വലുതാണ്. പുതിയതായി തുടങ്ങിയ സൈറ്റുകളുടെ വില്‍പ്പനയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും പുതിയ കെട്ടിടങ്ങള്‍ നിര്‍മാണമാരംഭിച്ചിരിക്കുകയാണ്. അതായത്, വില്‍ക്കാതെ അവശേഷിക്കുന്ന ഭവനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നര്‍ത്ഥം. നിരവധി ഡെവലപ്പര്‍മാര്‍ക്ക് വില്‍പ്പന മുരടിപ്പ് അഭിമുഖീകരിക്കേണ്ടി വരും, ഒരു പക്ഷേ തുടക്കം പോലും സുഖകരമല്ലാത്ത അടിയന്തര സാഹചര്യമാകും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special, Slider