ഗ്രാമീണ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ സമ്മേളനം സംഘടിപ്പിക്കുന്നു

ഗ്രാമീണ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ സമ്മേളനം സംഘടിപ്പിക്കുന്നു

ചണ്ഢീഗഡ്: ഗ്രാമീണ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പഞ്ചാബില്‍ റൂറല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ സമ്മേളനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഈ മാസം 10,11 തിയതികളില്‍ പട്യാലയില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉദ്ഘാടനം ചെയ്യും.

ഗ്രാമീണ മേഖലയിലെ യുവജനങ്ങളെ സംരംഭകത്വ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തെ ഗ്രാമങ്ങളെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പരിപാടി യുവജനങ്ങള്‍ക്ക് സംരംഭകത്വ മേഖലയില്‍ വിജയിക്കാനാവശ്യമായ വിവരങ്ങള്‍, പരിശീലനം, മാര്‍ഗനിര്‍ദേശം എന്നിവ ലഭ്യമാക്കുകയും ധന സമാഹരണത്തിനും ആനുകൂല്യങ്ങള്‍ നേടുന്നതിനും സഹായം നല്‍കുകയും ചെയ്യും. ബിസിനസ് പ്രൊജക്റ്റുകളെ വികസിപ്പിക്കാന്‍ സഹായകമായ ആശയവിനിമയ മേഖലയിലെ സാങ്കേതികവിദ്യകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. കൂടാതെ പഞ്ചാബിലെ വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും സമ്മേളനം സവിശേഷമായ പ്രാധാന്യം നല്‍കും.

Comments

comments

Categories: More