സങ്കീര്‍ണ്ണ ഹ്യദ്രോഗ നിര്‍ണയവും ചികില്‍സയുമായി മെഡിട്രീന

സങ്കീര്‍ണ്ണ ഹ്യദ്രോഗ നിര്‍ണയവും ചികില്‍സയുമായി മെഡിട്രീന

കൊച്ചി: സംസ്ഥാനത്തെ അതിസങ്കീര്‍ണ്ണ ആന്‍ജിയോപ്ലാസ്റ്റി സെന്ററുകളിലൊന്നായ കൊല്ലം മെഡിട്രീന ഹോസ്പിറ്റല്‍ സംസ്ഥാന വ്യാപകമായി സങ്കീര്‍ണ്ണമായ ബ്ലോക്കുകളുളള ഹൃദ്രോഗങ്ങളുടെ നിര്‍ണയവും ചികില്‍സയും ലക്ഷ്യമിട്ട് നാല് ദിവസത്തെ ഹ്യദ്രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8 മുതല്‍ 11 വരെ ഹോസ്പിറ്റലില്‍ എത്തുന്നവര്‍ക്ക് രോഗനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാം. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ക്യാപ്.

എല്ലാ രോഗികള്‍ക്കും രോഗനിര്‍ണയം, തുടര്‍ചികില്‍സ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ സൗജന്യ ചെക്കപ്പ്, കുറഞ്ഞ നിരക്കില്‍ 500 രൂപയുടെ ഇക്കോടെസ്റ്റ്, 5000 രൂപ ചെലവില്‍ ലാബ് പരിശോധന ഉള്‍പ്പെടെ ആന്‍ജിയോഗ്രാം, 20% കുറവില്‍ രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി എന്നിവ ക്യാംപില്‍ ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിദഗ്ധനും ഇറ്റലിയിലെ ടുറിന്‍ സര്‍വകലാശാല കാര്‍ഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഇമാദ് ഷീബന്‍, മെഡിട്രീന ഹോസ്പിറ്റല്‍ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ്കുമാര്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കും. ഡോ. മനു, ഡോ. സ്റ്റാലിന്‍, ഡോ. ഗണേശ് എന്നിവരാണ് ക്യാംപ് നയിക്കുന്ന മറ്റു വിദഗ്ധര്‍.

അതിസങ്കീര്‍ണ്ണ ബ്ലോക്കുകളാല്‍ ബൈപാസ് സര്‍ജറിക്ക് വിധേയമാകണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള രോഗികള്‍ക്കും, ആന്‍ജിയോഗ്രാമിന് ശേഷം ആന്‍ജിയോപ്ലാസ്റ്റിയോ, ബൈപാസ് സര്‍ജറിയോ സാധ്യമല്ലെന്ന് നിര്‍ദേശിക്കപ്പെട്ട രോഗികള്‍ക്കും, ബൈപാസ്, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് ശേഷവും നെഞ്ചുവേദന അനുഭവപ്പെട്ടവരോ, ബ്ലോക്ക് രൂപപ്പെട്ടവരോ ആയ രോഗികള്‍ക്കും ക്യാംപ് പ്രയോജനപ്പെടുമെന്ന് ഡോ. എന്‍. പ്രതാപ്കൂമാര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍: 09746112345, 0474- 2721111

Comments

comments

Categories: More