ചെന്നൈ, മുംബൈ, ബെംഗളുരു നഗരങ്ങള്‍: രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയില്‍ മുന്‍നിരക്കാര്‍

ചെന്നൈ, മുംബൈ, ബെംഗളുരു നഗരങ്ങള്‍: രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയില്‍ മുന്‍നിരക്കാര്‍

ന്യൂഡല്‍ഹി: നമ്മള്‍ സ്മാര്‍ട്ട് ഫോണുകളിലും, ലാപ്‌ടോപ്പ് സ്‌ക്രീനുകളിലും മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള്‍ നമ്മളുടെ ശരീരം പതുങ്ങിയിരുന്ന് ആക്രമണം നടത്തുകയാണെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഗശിരമൃല എന്ന ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ട് അപ്പ് നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍.

ഇന്ത്യയിലെ മുന്‍നിര നഗരങ്ങളില്‍ ജീവിക്കുന്ന യുവ പ്രഫഷണലുകളില്‍ രക്തസമ്മര്‍ദ്ദവും, പ്രമേഹവും സര്‍വ സാധാരണമായി കൊണ്ടിരിക്കുകയാണെന്നു പഠനം വിശദമാക്കുന്നു. ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബെംഗളുരു എന്നിവയടക്കം ഇന്ത്യയിലെ നാല് നഗരങ്ങളിലായി 15,000 പേരിലാണു പരിശോധന നടത്തിയത്. ഇതില്‍ ചെന്നൈ നഗരത്തിലുള്ളവരിലാണ് പ്രമേഹവും (6.1.%), രക്തസമ്മര്‍ദ്ദവും (8.4%) കൂടുതല്‍ കണ്ടെത്തിയത്. രണ്ടാം സ്ഥാനം മുംബൈയ്ക്കാണ്. ഇവിടെ 3.6 ശതമാനം പേര്‍ക്കാണ് പ്രമേഹം കണ്ടെത്തിയത്. പ്രമേഹവും രക്തസമ്മര്‍ദ്ദവം പരസ്പരം ബന്ധപ്പെട്ടവയാണ്. പ്രമേഹമുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്.

എപ്പോഴും കുത്തിയിരുന്നുള്ള ജീവിതശൈലിയുള്ളത് ചെന്നൈയിലെ യുവ പ്രഫഷണലുകളിലാണെന്നു പഠനം വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 56.7 ശതമാനം പേരും ഈ ശൈലി പിന്തുടരുന്നവരാണ്. തൊട്ടുപിറകിലായി ബെംഗളുരുവും(47.3%), ഹൈദരാബാദും(38.7%) മുംബൈ(27.4%) ഉണ്ട്. അമിതവണ്ണക്കാര്‍ കൂടുതലുള്ളതു മുംബൈയിലാണ്. 33.5% പേര്‍. തൊട്ടുപിന്നിലായി ചെന്നൈയും(30%) ഹൈദരാബാദും(24.4%) സ്ഥാനം പിടിച്ചു.

Comments

comments

Categories: FK Special, Slider