വിവാഹം കഴിക്കാത്തതാണ് വിജയരഹസ്യമെന്ന് ബാബാ രാംദേവ്

വിവാഹം കഴിക്കാത്തതാണ് വിജയരഹസ്യമെന്ന് ബാബാ രാംദേവ്

ഗോവ: വിവാഹം കഴിക്കാത്തതാണ് തന്റെ ജീവിതത്തിലെ സന്തോഷത്തിനും വിജയത്തിനും കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഗോവയിലെ പനജിയില്‍ നടക്കുന്ന ഗോവ ഫെസ്റ്റ് 2018ല്‍ വെച്ചാണ് അദ്ദേഹം ‘വിജയരഹസ്യം’ പരസ്യമാക്കിയത്.

വിവാഹം കഴിക്കുകയും കുട്ടികള്‍ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ അവരെ ജീവിതകാലം മുഴുവന്‍ സഹിക്കേണ്ടിവരും. ഇതിന് പുറമെ തന്റെ കാലശേഷം അവര്‍ പതജ്ഞലി സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. പതജ്ഞലി ഒരു കുടുംബത്തിന്റെ സ്വത്തല്ല, മറിച്ച് രാജ്യത്തിന്റെ തന്നെ സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിയും മറ്റും രാജ്യത്തെ കൊള്ളയടിച്ചത് പോലെ മറ്റൊരു കമ്പനിയും ഇവിടെ പ്രവര്‍ത്തിക്കാതിരിക്കാനാണ് താന്‍ പതജ്ഞലി യാഥാര്‍ത്ഥ്യമാക്കിയതെന്ന് പറഞ്ഞ അദ്ദേഹം കമ്പനിയുടെ ലക്ഷ്യം ലാഭം നേടുക എന്നതല്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Categories: FK News
Tags: baba Ramdev