ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസില്‍ ആമസോണിന് മികച്ച നേട്ടം

ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസില്‍ ആമസോണിന് മികച്ച നേട്ടം

ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസിന്റെ വരുമാനത്തില്‍ 2017 സാമ്പത്തിക വര്‍ഷം 251 % വര്‍ധനവ്

ബെംഗളൂരു: ആമസോണിന്റെ ഇന്ത്യയിലെ ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആമസോണ്‍ വെബ് സര്‍വീസസിന്റെ റീസെല്ലര്‍മാരായ ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസ് 642 കോടി രൂപയാണ് ആമസോണിന്റെ 2017 ലെ മൊത്ത വരുമാനത്തിലേക്ക് സംഭാവന ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ ആമസോണിന്റെ ബിസിനസില്‍ നിന്നുള്ള മൊത്ത വരുമാനം 2,636 കോടിയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 1,993 കോടി രൂപയായിരുന്നു. 2016ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ആമസോണിന്റെ മറ്റൊരു സഹസ്ഥാപനമായ ഡാറ്റാ പ്രോസസിംഗ് ആന്‍ഡ് ഹോസ്റ്റിംഗ് സ്ഥാപനമായ ആമസോണ്‍ ഡാറ്റാ സര്‍വീസ് 2017 സാമ്പത്തിക വര്‍ഷം 243 കോടി രൂപയുടെ വരുമാനവും 22 കോടി രൂപയുടെ ലാഭവും നേടുകയുണ്ടായി.

ലാളിത്യവും രൂപഘടനയും കൊണ്ട് ചെറുകിട സംരംഭങ്ങള്‍ക്കിടയില്‍ ആമസോണ്‍ വെബ് സര്‍വീസ് വളരെ പ്രശസ്തമാണ്. ആദ്യ അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്ലൗഡ് ബിസിനസിനായി ഇന്ത്യയില്‍ ശക്തമായ പങ്കാളിത്ത ശൃംഖല രൂപപ്പെടുത്താന്‍ ആമസോണിന് കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ ആ പരിശ്രമത്തിന്റെ ഗുണഫലങ്ങളാണ് കമ്പനിക്ക് ലഭിക്കുന്നതെന്നും ആമസോണ്‍ വൃത്തങ്ങള്‍ പറഞ്ഞു.

ആഗോളതലത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആമസോണിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ബിസിനസ് വിഭാഗങ്ങളിലൊന്നാണ് ആമസോണ്‍ വെബ് സര്‍വീസ്. 2017 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 5.1 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ആമസോണ്‍ വെബ് സര്‍വീസ് വിഭാഗത്തില്‍ നിന്ന് ആമസോണ്‍ നേടിയത്.

ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസിന്റെ വരുമാനത്തില്‍ 2017 സാമ്പത്തിക വര്‍ഷം 251 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2016 സാമ്പത്തിക വര്‍ഷം 117 കോടി രൂപയായിരുന്ന വരുമാനം ഒരു വര്‍ഷം കഴിയുമ്പോള്‍ 411 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. അതേസമയം ഇക്കാലയളിവിലെ നഷ്ടം 1.7 കോടിയില്‍ നിന്ന് പത്ത് കോടിയായും ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy

Related Articles