യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് ഉപയോഗപ്പെടുത്താനായേക്കും

യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് ഉപയോഗപ്പെടുത്താനായേക്കും

ന്യൂഡെല്‍ഹി: പരസ്പരമുള്ള വ്യാപാര ഇടപെടലുകള്‍ യുഎസും ചൈനയും വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യക്ക് ഉപയോഗപ്പെടുത്താനാകുമെന്ന് നിരീക്ഷണം. വാണിജ്യ രംഗത്ത് പരസ്പരം പോരടിച്ചുകൊണ്ടുള്ള യുഎസിന്റെയും ചൈനയുടെയും നടപടികള്‍ ഇന്ത്യക്ക് ഇരു രാഷ്ട്രങ്ങളിലും സാന്നിധ്യം ശക്തമാക്കാനുള്ള വേദി പ്രദാനം ചെയ്യുകയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. പ്രതിരോധം, സാങ്കേതികവിദ്യ, വ്യോമയാനം തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപങ്ങളിലൂടെ ചൈനയുമായുള്ള ബന്ധം ശക്തമാക്കാനും യുഎസുമായി തന്ത്രപരമായ ഇടപെടല്‍ നടത്തുന്നതിനും ഇന്ത്യക്ക് ഈ അവസരം വിനിയോഗിക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. യുഎസ്-ചൈന ബന്ധം വഷളാകുന്നത് ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കുമെന്ന തരത്തിലുള്ള ആശങ്കകള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ നിരീക്ഷണങ്ങള്‍.

ചൈന ഇതിനകം തന്നെ ഇന്ത്യയില്‍ തങ്ങളുടെ ഒലിവ് ഓയില്‍ ശാഖകള്‍ വിപുലീകരിച്ചിട്ടുണ്ട്. ഈ രംഗത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനും ചൈന താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുമായി വലിയ വ്യാപാരക്കമ്മിയാണ് ഇന്ത്യക്കുള്ളത്. ഇതിന് പരിഹാരം കണാനുള്ള സന്നദ്ധതയും ചൈനീസ് ഭരണകൂടം പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്പരം വിപണി പ്രവേശനം നിഷേധിക്കുന്ന ലോകത്തിലെ രണ്ട് വന്‍ സാമ്പത്തിക ശക്തികള്‍ക്കിടയില്‍ ഇന്ത്യയെ സൂബന്ധിച്ചിടത്തോളം നിര്‍ണായകമായ സ്വാധീനം ചെലുത്താനാകും. യുഎസിന്റെയും ചൈനയുടെയും ഉപഭോഗ ശീലം ഇന്ത്യയില്‍ നിന്നും വ്യത്യസ്തമാണെങ്കിലും ഈ രാജ്യങ്ങളില്‍ നിന്നള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി പിടിക്കാനാകുമെന്നും വ്യാവസായിക വിദഗ്ധര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy