ഷാര്‍ജയില്‍ കൗമാരക്കാരന്‍ ഓടിച്ച കാര്‍ തട്ടി ഇന്ത്യക്കാരന്‍ മരിച്ചു

ഷാര്‍ജയില്‍ കൗമാരക്കാരന്‍ ഓടിച്ച കാര്‍ തട്ടി ഇന്ത്യക്കാരന്‍ മരിച്ചു

ഷാര്‍ജ: അല്‍ ഫൂജൈറയില്‍ കൗമാരക്കാരന്‍ ഓടിച്ച കാര്‍ തട്ടി ഇരുപത്തഞ്ചു വയസ്സുകാരനായ ഇന്ത്യക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അമിതവേഗമാണ് അപകട കാരണം. ഇവിടെ കൗമാരക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ല.

ആംബുലന്‍സും ട്രാഫിക് പോലീസും ചേര്‍ന്ന് അപകട വിവരം അറിയിച്ചതിനെ തുടര്‍ന്ന് അല്‍ ഫൂജൈറ ഡെപ്യൂട്ടി പോലീസ് മേധാവി ബ്രിഗ് മൊഹമ്മദ് റഷീദ് ബിന്‍ നെയ് അല്‍ തുന്‍ജൈയി ഉടന്‍ തന്നെ സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ് ഇന്ത്യക്കാരന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ദേബ്ബ അല്‍ ഫുജറാ ആശുപത്രിയിലേക്കു മാറ്റി.

കൂടുതല്‍ അന്വേഷണത്തിനായി വാഹനം ഓടിച്ചിരുന്ന കൗമാരക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത കുട്ടികള്‍ക്ക് വാഹനങ്ങല്‍ നല്‍കരുതെന്ന് ഡെപ്യൂട്ടി പോലീസ് മേധാവി പറഞ്ഞു.

 

Comments

comments

Categories: Arabia