പാസ്ത പൊണ്ണത്തടിക്ക് കാരണമാകില്ല

പാസ്ത പൊണ്ണത്തടിക്ക് കാരണമാകില്ല

കുട്ടികള്‍ക്ക് ഇനി മുതല്‍ പാസ്ത ഭയമില്ലാതെ കഴിക്കാം. ജങ്ക് ഫുഡിന്റെ ശ്രേണിയില്‍ ഉള്‍പ്പെടുമെങ്കിലും പാസ്ത കുട്ടികളില്‍ പൊണ്ണത്തടിക്കു കാരണമാകില്ലെന്ന് പുതിയ പഠനം പുറത്തു വന്നിരിക്കുന്നു. ഒന്റാറിയോയിലെ ഒരു സംഘം ഗവേഷകരാണ് പഠനത്തിന് നേതൃത്വം വഹിച്ചത്.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പാസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ചെറിയ തോതിലുള്ള മാറ്റം മാത്രമാണ് വരുത്തുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ശരീരഭാരം കൂടുകയോ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനോ ഇടയാകുന്നില്ല. മാത്രമല്ല പാസ്ത കഴിക്കുന്നവരില്‍ ചെറിയ രീതിയില്‍ ശരീരഭാരം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോണ്‍ സീവന്‍പൈപ്പര്‍ പറയുന്നു. പഠനത്തിന്റെ ഭാഗമായി 2500ഓളം പേരെ നിരീക്ഷണ വിധേയമാക്കിയതായി ബിഎംജെ ഓപ്പണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാസ്തയോടൊപ്പം കലോറി കുറഞ്ഞതും ജങ്ക് ഫുഡ് ശ്രേണിയില്‍ ഉള്‍പ്പെടാത്തതുമായ ആഹാരം കഴിച്ചവരിലാണ് ശരീരഭാരം കുറഞ്ഞതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Health, Slider