സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് ഒരിക്കലും കൂട്ടുനില്‍ക്കാനാവില്ല; ചെന്നിത്തല

സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് ഒരിക്കലും കൂട്ടുനില്‍ക്കാനാവില്ല; ചെന്നിത്തല

തിരുവനന്തപുരം: കുട്ടികളുടെ ഭാവിയെക്കരുതിയാണ് നിയമസഭയില്‍ മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് ഒരിക്കലും കൂട്ടുനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി അംഗാകരിക്കുന്നു. ആത്മഹത്യയിലേക്കു പോകുന്ന കുട്ടികളുടെ കണ്ണീരിനു മുന്നില്‍ മനുഷ്യത്വത്തിനു മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ഈ കോളജുകളിലെ മാനേജ്‌മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും ആവര്‍ത്തിച്ചു. ഒരുവര്‍ഷം പഠിച്ച കുട്ടികളുടെ ഭാവി നഷ്ടപ്പെടരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തില്ല. മാനേജ്‌മെന്റിനെ സഹായിക്കുകയല്ല ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നിയമസഭയില്‍ ബില്‍ പാസാക്കിയതിനു പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും പിന്തുണച്ച പ്രതിപക്ഷത്തെ ജനം സംശയത്തോടെയേ കാണുകയുള്ളുവെന്നും രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാന്‍ കുറ്റപ്പെടുത്തി. ബില്‍ പാസാക്കുന്നതിനെ വി.ടി.ബല്‍റാം എം.എല്‍.എ നിയമസഭയില്‍ എതിര്‍ത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

 

Comments

comments

Categories: Education