ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു. 56 വയസ്സായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 3.30 തോടെ ആയിരുന്നു അന്ത്യം.
മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

മുപ്പത്തി അഞ്ച് വര്‍ഷമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സാന്നിധ്യം അറിയിച്ചു. രണ്ടു സിനിമകള്‍ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും കഴിവ് പ്രകടിപ്പിച്ചു. ദൂരദര്‍ശനിലെ ആദ്യകാല പരമ്പരയായ കൈരളിവിലാസത്തില്‍ അഭിനയിച്ചു.  ഭാര്യ പ്രമീള. മക്കള്‍: ഗായത്രി, ശ്രീഹരി

 

Comments

comments

Categories: Movies