ഇന്നൊവേഷന്‍: ഇന്ത്യയും സ്വീഡനും സഹകരിക്കുന്നു

ഇന്നൊവേഷന്‍: ഇന്ത്യയും സ്വീഡനും സഹകരിക്കുന്നു

ഹൈദരാബാദ്: ഇന്നൊവേഷന്‍ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി ഇന്ത്യയും സ്വീഡനും തയാറെടുക്കുന്നതായി ഇന്ത്യയിലെ സ്വീഡന്‍ അംബാസഡര്‍ ക്ലാസ് മോലിന്‍. വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭഘട്ട ധനസഹായം നല്‍കാന്‍ ഇതു വഴി ഉദ്ദേശിക്കുന്നതായും ഇരു സര്‍ക്കാരുകളും സ്വകാര്യ മേഖലയും ഇതിനായുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് വരും ആഴ്ച്ചകളില്‍ ഇന്നൊവേഷന്‍ പങ്കാൡത്ത പദ്ധതിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള പല ഉന്നതതല സന്ദര്‍ശനങ്ങളും ഉണ്ടാകും. ഇതിനുശേഷമാകും പദ്ധതിയുടെ പൂര്‍ണരൂപം ലഭ്യമാകുക- അദ്ദേഹം വ്യക്തമാക്കി.

സ്വീഡിഷ് കമ്പനികള്‍ പുനരുപയോഗ, സുസ്ഥിര ഗതാഗത മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പരിശ്രമിക്കുന്നുണ്ട്. സ്വീഡന്‍ ഈ മേഖലയില്‍ നിലവില്‍ മികച്ച നിലയിയാണെന്നും സ്റ്റോക്ക്‌ഹോം പോലുള്ള പല സ്വീഡിഷ് നഗരങ്ങളിലും മാലിന്യത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച ബയോ ഗ്യാസ് ഇന്ധനമാക്കിയ മുനിസിപ്പാലിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy