രാവിലത്തെ കുളി ഒഴിവാക്കിയാലും വൈകിട്ട് കുളിക്കാം

രാവിലത്തെ കുളി ഒഴിവാക്കിയാലും വൈകിട്ട് കുളിക്കാം

നിങ്ങള്‍ക്കറിയാമോ രാത്രികാലത്തെ കുളി പ്രഭാതത്തിലെ കുളിയേക്കാള്‍ ശരീരത്തിന് കൂടുതല്‍ ആരോഗ്യം നല്‍കും. രാത്രികാലത്തെ കുളി ശീലമാക്കിയവര്‍ക്ക്് ചര്‍മ്മ ആരോഗ്യം കൂടുതലായിരിക്കും. പ്രത്യേകിച്ച് വേനല്‍ക്കാലത്തും മഞ്ഞുകാലത്തും. ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച ശേഷം ചര്‍മ്മം നിറയെ അഴുക്കും, വിയര്‍പ്പും അലര്‍ജിക്ക് കാരണമാകും. ഉറക്കത്തിനു മുമ്പും ഉറക്കത്തിനുശേഷവും ശരീരം വൃത്തിയാക്കണം.

അതിരാവിലെ ഒരു ദിവസം തുടങ്ങുന്നതിന് മുമ്പായി കുളിക്കുന്നതാണ് മിക്കവരുടേയും ശീലം. ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ പ്രഭാതത്തിലെ കുളി നല്ലതാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ ശരീരത്തിന്റെ താപനില വര്‍ദ്ധിക്കുന്നു. അതിനാല്‍ രാവിലെ രാവിലെ കുളിക്കാം. എന്നാല്‍ കിടക്കുന്നതിന് മുമ്പായി കുളിക്കാന്‍ മറക്കരുത്. പ്രഭാതത്തിലെ കുളിയാണോ വൈകിട്ടുള്ള കുളിയാണോ നല്ലതെന്ന് ചോദിച്ചാല്‍ വൈകിട്ടുള്ള കുളി തന്നെയെന്ന് എടുത്തു പറയാം. കിടക്കുന്നതിനു മുമ്പായുള്ള കുളി ചര്‍മ്മ പ്രശ്‌നങ്ങള്‍ വരാതെ ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ നല്ല ഉറക്കം ഉറപ്പു നല്‍കുകയും ചെയ്യുന്നു. ഇത് പുതിയൊരു പ്രഭാതം നന്നായി തുടങ്ങുന്നതിന് സഹായിക്കും. ശരീരത്തിലെ കോര്‍ട്ടിസോള്‍ ക്രമമാകുകയും ഹോര്‍മോണ്‍ അളവ് സുഗമമാക്കുകയും ചെയ്യും. ഇത് ചര്‍മ്മത്തിലെ വീക്കത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ഉറക്കത്തിനുമുന്‍പുള്ള കുളി ശരീരത്തിലെ ആന്തരിക താപം ക്രമമാക്കാന്‍ സഹായിക്കും. വൈകുന്നേരമാകുമ്പോള്‍ ശരീരത്തിന്റെ ഊഷ്മാവ് താഴ്ന്നുപോകാന്‍ തുടങ്ങും. എന്നാല്‍ രാത്രി കുളിക്കുമ്പോള്‍, അത് ചര്‍മ്മത്തെ ചൂടാക്കി നിര്‍ത്തും.

Comments

comments

Categories: Health, Life