ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്: നവീകരിച്ച ഷോറൂം മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്: നവീകരിച്ച ഷോറൂം മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പട്ടണത്തിന് ഇനി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അന്താരാഷ്ട്ര പ്രൗഢി. സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യവും ബിഐഎസ്, ഐഎസ്ഒ അംഗീകാരവുമുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം അനുശ്രീ ഷോറൂം ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന ഷാജി മുല്ലാസ് ജാക്വിലിന്‍, ഡോ. വത്സലകുമാരി എന്നിവര്‍ക്ക് നല്‍കി അനുശ്രീ നിര്‍വഹിച്ചു. ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടന സന്ദേശം നല്‍കി.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സുബൈദ മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബാപ്പു മുസ്‌ല്യാര്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ വസന്ത, ഷഹാന, സിനിമാ താരം വി കെ ശ്രീരാമന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രമേഷ്, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ടി കെ ഗംഗാധരന്‍, മുസ്തഫ ഹാജി, ജനറല്‍ മാനേജര്‍ സി പി അനില്‍, അഡ്വര്‍ട്ടൈസ്‌മെന്റ് ഹെഡ് ജെ എസ് ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ വിജയികളായ പത്തുപേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തു. ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് രൂപകല്‍പ്പന ചെയ്ത ഏറ്റവും വലിയ ജിമിക്കി കമ്മലായിരുന്നു ഉദ്ഘാടന ചടങ്ങിലെ മറ്റൊരു ആകര്‍ഷണം.

ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും ഒപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവവുമാണ് ഷോറൂമിന്റെ സവിശേഷത. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌ക്കൗണ്ട് ഉണ്ട്. സ്വന്തമായി ആഭരണനിര്‍മാണശാലകള്‍ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണാഭരണങ്ങള്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാണ്.

തെരുവോരങ്ങളില്‍ നിരാലംബരായ ആരെയെങ്കിലും കണ്ടുമുട്ടുന്നവര്‍ അടുത്തുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഷോറൂമില്‍ അറിയിച്ചാല്‍ അവരുടെ പൂര്‍ണ സംരക്ഷണം ചെമ്മണൂര്‍ ഗ്രൂപ്പ് ഏറ്റെടുക്കമെന്ന് ഉദ്ഘാടന ചടങ്ങില്‍ നല്‍കിയ സന്ദേശത്തില്‍ ബോബി ചെമ്മണൂര്‍ അറിയിച്ചു. ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതം അനാഥസംരക്ഷണത്തിനായി നീക്കിവെച്ചിരിക്കുകയാണ്. ആരോരുമില്ലാതെ വഴിയരികില്‍ കിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നല്‍കി ജീവിതാന്ത്യം വരെ പോറ്റുവാന്‍ ലൈഫ്‌വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പുവര്‍ഹോമുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യപ്രതിബദ്ധതയുള്ള ഒട്ടേറെ മറ്റു സേവനപരിപാടികളും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ചു വരുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹനത്തിനായി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നവര്‍ക്ക് തങ്കമെഡല്‍ നല്‍കി ആദരിക്കല്‍, സൗജന്യ അരിവിതരണം, നേത്ര ചികിത്സാ ക്യാമ്പ്, സമൂഹ വിവാഹം, കടക്കെണി മൂലം ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍ക്കുള്ള ധനസഹായം, ഭവനനിര്‍മാണം തുടങ്ങിയ സാമൂഹ്യ സേവനങ്ങള്‍ക്കായി ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതത്തില്‍ ഒരു നിശ്ചിത ശതമാനം വിനിയോഗിച്ചു വരുന്നു.

Comments

comments

Categories: Business & Economy