Archive

Back to homepage
Current Affairs

മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൊല്ലം സ്വദേശി സനുവിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യത്തെ അറസ്റ്റാണിത്. ക്വട്ടേഷന്‍ സംഘത്തിനു താമസ സൗകര്യമൊരുക്കിയത് സനുവാണെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്നു വാള്‍ കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ

Business & Economy

മൈക്രോസോഫ്റ്റ് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: നാലു വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) മേഖലയില്‍ അഞ്ചു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ്. ഉപഭോക്താക്കള്‍ക്ക് ഈ മേഖലയില്‍ വിശ്വനീയവും ബന്ധിതവുമായ സൊലൂഷനുകള്‍ വികസിപ്പിക്കുന്നതിന് അവസരംമൊരുക്കികൊണ്ട് കമ്പനിയുടെ ഐഒടി പ്ലാറ്റ്‌ഫോം ക്ലൗഡ്, ഓപ്പറേറ്റിംഗ് സിസ്റ്റം, ഡിവൈസുകള്‍

Movies

ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

  കൊച്ചി: നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കൈയ്യേറി നിര്‍മിച്ച മതില്‍ പൊളിക്കുന്നതിനാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. ചെലവന്നൂരില്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ്

Slider Top Stories

അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6 ശതമാനത്തില്‍ തുടരും

ന്യൂഡെല്‍ഹി: അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തികൊണ്ട് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ദ്വൈമാസ ധന നയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 5.75 ശതമാനത്തിലും

Slider Top Stories

ബിസിനസില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് രാഷ്ട്രപതി

ന്യൂഡെല്‍ഹി: ബിസിനസ് രംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തത് ഖേദകരമാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ലിംഗപരമായ വേര്‍തിരിവില്ലാത്ത വിതരണ ശൃംഖലകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ കമ്പനികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്റെ (എഫ്എല്‍ഒ) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

Slider Top Stories

സേവന മേഖല വളര്‍ച്ചാ ട്രാക്കില്‍; പിഎംഐ 50.3ലെത്തി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സേവന മേഖല മാര്‍ച്ച് മാസം വളര്‍ച്ചാ ട്രാക്കിലേക്ക് തിരിച്ചുകയറിയതായി സര്‍വേ റിപ്പോര്‍ട്ട്. പുതിയ തൊഴിലവസരങ്ങളിലുണ്ടായ വര്‍ധനയാണ് കഴിഞ്ഞ മാസം സേവന മേഖലയെ പുരോഗതിയിലേക്ക് നയിച്ചതെന്ന് ഗവേഷണ സംരംഭമായ ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴിലവസരങ്ങളില്‍ ഏഴ്

Education

സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് ഒരിക്കലും കൂട്ടുനില്‍ക്കാനാവില്ല; ചെന്നിത്തല

തിരുവനന്തപുരം: കുട്ടികളുടെ ഭാവിയെക്കരുതിയാണ് നിയമസഭയില്‍ മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് ഒരിക്കലും കൂട്ടുനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധി അംഗാകരിക്കുന്നു. ആത്മഹത്യയിലേക്കു പോകുന്ന കുട്ടികളുടെ

Business & Economy

ഇന്നൊവേഷന്‍: ഇന്ത്യയും സ്വീഡനും സഹകരിക്കുന്നു

ഹൈദരാബാദ്: ഇന്നൊവേഷന്‍ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി ഇന്ത്യയും സ്വീഡനും തയാറെടുക്കുന്നതായി ഇന്ത്യയിലെ സ്വീഡന്‍ അംബാസഡര്‍ ക്ലാസ് മോലിന്‍. വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭഘട്ട ധനസഹായം നല്‍കാന്‍ ഇതു വഴി ഉദ്ദേശിക്കുന്നതായും ഇരു സര്‍ക്കാരുകളും സ്വകാര്യ മേഖലയും ഇതിനായുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും

Auto

മെഴ്‌സിഡസ്- ബെന്‍സ് ജിഎല്‍എസിന്റെ ഗ്രാന്റ് എഡിഷന്‍ വിപണിയില്‍

മുംബൈ: ജിഎല്‍എസിന്റെ ഗ്രാന്റ് എഡിഷന്‍ വിപണിയിലിറക്കിക്കൊണ്ട് എസ്‌യുവി വിഭാഗത്തില്‍ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ മറ്റൊരു മുന്നേറ്റം കൂടി നടത്തി. ജിഎല്‍എസ് 350 ഡി ഗ്രാന്റ് എഡിഷന്‍ ഡീസലിന്റെയും ജിഎല്‍എസ് 400 ഗ്രാന്റ് എഡിഷന്‍ പെട്രോളിന്റെയും വില 86.90 ലക്ഷം രൂപയാണ്. എസ്‌യുവിയിലെ എസ്-ക്ലാസായ

More

കാനായിയുടെ ശില്‍പ്പങ്ങള്‍ ; പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കുന്നത്

തിരുവനന്തപുരം: കാനായിയുടെ ശില്‍പ്പങ്ങള്‍ യാഥാസ്ഥിതിക നിലപാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പ്രിയ ശില്‍പ്പി കാനായിക്ക് ആദരം എന്ന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ തലത്തിലും സാര്‍വദേശീയ

Business & Economy

ട്രൈഡന്റ് ഹോട്ടലുകളില്‍  അവധിക്കാലം ആഘോഷിക്കാന്‍ വന്‍ ഇളവുകള്‍

കൊച്ചി: അവധിക്കാലം ആഘോഷിക്കുവാന്‍ കാത്തിരിക്കുന്നവര്‍ക്കായി ‘ട്രൈഡന്റ് ഹോളിഡേയ്‌സ്’ എന്ന പേരില്‍ വന്‍ ഇളവുകളുമായി ട്രൈഡന്റ് ഹോട്ടല്‍ ശൃംഖല. കൊച്ചിയിലെ വില്ലിംഗ്ടണ്‍ ഐലന്റില്‍ ഉള്ള ട്രൈഡന്റ് ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നവര്‍ക്കായി മൂന്ന് പകലും രണ്ട് രാത്രിയും അടങ്ങുന്ന പ്രത്യേക പാക്കേജ് 9,500

Business & Economy

ഹീറോയായി ഹീറോ മോട്ടോകോര്‍പ്പ്

കൊച്ചി : ഇരു ചക്ര വാഹന വിപണയില്‍ മികച്ച വളര്‍ച്ചയുമായി ഹീറോ മോട്ടോകോര്‍പ്പ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ മുന്നേറ്റമാണ് ഹീറോ മോട്ടോകോര്‍പ്പ് കൈവരിച്ചത്. 75 ലക്ഷം ഇരു ചക്ര വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹീറോ മോട്ടോകോര്‍പ്പ് വിറ്റത്. വില്‍പ്പനയില്‍

FK Special

ഡോക്ടര്‍മാരുടെ അനാസ്ഥ;വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ യുവതിക്ക് ഡയാലിസിസ് നടത്തി എയിംസ് ആശുപത്രി

ന്യൂഡല്‍ഹി: രക്തദമനികളില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡയാലിസിസ് നടത്തി എയിംസ് ആശുപത്രി അധികൃതര്‍. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയെ വൃക്കയില്‍ സര്‍ജറി നടത്തുകയായിരുന്നു. സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമവും നടക്കുന്നതായി പരാതിയുണ്ട്. ബീഹാറിലെ സഹര്‍സ സ്വദേശിയായ രേഖാ ദേവി എന്ന 30 വയസുകാരി വയറു വേദനയെത്തുടര്‍ന്ന്

Business & Economy

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്: നവീകരിച്ച ഷോറൂം മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പട്ടണത്തിന് ഇനി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അന്താരാഷ്ട്ര പ്രൗഢി. സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യവും ബിഐഎസ്, ഐഎസ്ഒ അംഗീകാരവുമുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം അനുശ്രീ ഷോറൂം

Arabia

‘500 സ്റ്റാര്‍ട്ടപ്‌സി’ല്‍ നിക്ഷേപം നടത്തി അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സംരംഭകരെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ യുഎസിലെ വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭമായ 500 സ്റ്റാര്‍ട്ടപ്‌സില്‍ അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് നിക്ഷേപം നടത്തി. ഏകദേശം ആറ് ബില്ല്യണ്‍ ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന സംരംഭമാണ് അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്. അതുകൊണ്ടുതന്നെ

More

ബിഎസ്എഫുകാര്‍ ഭക്ഷണത്തില്‍ തൃപ്തര്‍

അതിര്‍ത്തി രക്ഷാ സേനയിലെ 97 ശതമാനം പേരും തങ്ങള്‍ക്ക് ലഭ്യമാകുന്ന ഭക്ഷണത്തില്‍ തൃപ്തരാണെന്ന് ഡിആര്‍ഡിഒ യുടെ സര്‍വെ ഫലം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തങ്ങള്‍ക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് ഒരു ബിഎസ്എഫ് ജവാന്‍ പരസ്യമായി തുറന്നുപറഞ്ഞത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 6526

Tech

വാട്‌സാപ്പ് വ്യാജന്‍മാരെ സൂക്ഷിക്കുക

വാട്ട്‌സാപ്പിന്റെ പല വ്യാജന്‍മാരും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നവയാണെന്ന് മാല്‍വെയര്‍ ബൈറ്റ്‌സ് ലാബിന്റെ റിപ്പോര്‍ട്ട്. വാട്ട്‌സാപ്പ്പ്ലസ് എന്ന ആപ്പാണ് വ്യാജന്‍മാരില്‍ മുന്നിട്ടു നില്‍ക്കുന്നത്. പ്ലേ സ്‌റ്റോറില്‍ ലഭ്യമല്ലാത്ത ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ലിങ്കുകള്‍ വഴിയാണ് ഉപയോക്താക്കളിലേക്ക് എത്തിച്ചേരുന്നത്. സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ ഇത്തരം

Tech

ബഹിരാകാശത്തെ ജീവനെ അറിയാന്‍ എഐ

ബഹിരാകാശത്തെ ജീവികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഗവേഷകര്‍ക്ക് സഹായകമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്ലേ മൗത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെ, ജൈവ സാന്നിധ്യത്തിന്റെ സാധ്യതയുടെ അടിസ്ഥാനത്തില്‍ ഗൃഹങ്ങളെ വിഭാഗീകരിച്ചിട്ടുണ്ട്.

Arabia

ഷാര്‍ജയില്‍ കൗമാരക്കാരന്‍ ഓടിച്ച കാര്‍ തട്ടി ഇന്ത്യക്കാരന്‍ മരിച്ചു

ഷാര്‍ജ: അല്‍ ഫൂജൈറയില്‍ കൗമാരക്കാരന്‍ ഓടിച്ച കാര്‍ തട്ടി ഇരുപത്തഞ്ചു വയസ്സുകാരനായ ഇന്ത്യക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അമിതവേഗമാണ് അപകട കാരണം. ഇവിടെ കൗമാരക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ല. ആംബുലന്‍സും ട്രാഫിക് പോലീസും ചേര്‍ന്ന് അപകട വിവരം അറിയിച്ചതിനെ

More

വിവരങ്ങള്‍ ചോര്‍ന്നത് 87 മില്യണ്‍ പേരുടെ

വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത് 87 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണെന്ന് ഫേസ്ബുക്കിന്റെ വിലയിരുത്തല്‍. നേരത്തേ കരുതിയരുന്നതിനേക്കാള്‍ വലിയ ഡാറ്റാ ചോര്‍ച്ചയാണ് നടന്നിരിക്കുന്നത് എന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.