കോഴിക്കോട് ആദ്യ ഗ്രീന്‍ ട്രെന്‍ഡ്‌സ് ഔട്ട്‌ലറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ആദ്യ ഗ്രീന്‍ ട്രെന്‍ഡ്‌സ് ഔട്ട്‌ലറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കെവിന്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് – ട്രെന്‍ഡ് ഡിവിഷന്റെ കോഴിക്കോട്ടെ ആദ്യ ഷോറൂമായ ഗ്രീന്‍ ട്രെന്‍ഡ്‌സ് യൂനിസെക്‌സ് ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍ എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ട്രെന്‍ഡ്‌സിന്റെ കേരളത്തിലെ എട്ടാമത്തെ ഔട്ട്‌ലറ്റാണ് കോഴിക്കോട്ടേത്. രാജ്യത്താകെ 380 ലേറെ സലൂണുകളാണ് ഗ്രീന്‍ ട്രെന്‍ഡ്‌സിനുള്ളത്.

7 ഹെയര്‍ സോണുകള്‍, 2 ഹെയര്‍ വാഷ് സോണുകള്‍, 4 ഫേഷ്യല്‍ സ്പാ റൂമുകള്‍,2 പെഡിക്യൂര്‍ സോണുകള്‍, 1 ബ്രൈഡല്‍ റൂം ഉള്‍പ്പെടെ വിശാലമായ ഷോറൂമാണ് എരഞ്ഞിപ്പാലത്തേത്.

ഗുണമേന്‍മയ്ക്ക് പേരുകേട്ട ഗ്രീന്‍ ട്രെന്‍ഡ്‌സ് കോഴിക്കോട്ട് ആരംഭിക്കുന്നത് സന്തോഷകരമാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പേരും പെരുമയും നിലനിര്‍ത്തുന്ന സേവനം കോഴിക്കോട്ടെ ജനങ്ങള്‍ക്കും ലഭ്യമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെയുമാണ് പ്രവര്‍ത്തന സമയം.

Comments

comments

Categories: More