ബുദ്ധിപൂര്‍വം നിയന്ത്രിച്ചാല്‍ എഐ ഭീഷണിയാകില്ല

ബുദ്ധിപൂര്‍വം നിയന്ത്രിച്ചാല്‍ എഐ ഭീഷണിയാകില്ല

നിര്‍മിതബുദ്ധിയെ പേടിക്കുകയല്ല, വരുതിയിലാക്കുകയാണു വേണ്ടത്

റോബോട്ടുകളുടെ വരവോടെ മനുഷ്യപ്രയത്‌നം വേണ്ടിവരുന്ന തൊഴിലവസരങ്ങള്‍ ആളുകള്‍ക്കു നഷ്ടപ്പെടും എന്നു കരുതിയ വലിയ വിഭാഗമുണ്ട്. ഇന്ത്യയില്‍ കംപ്യൂട്ടറിനെതിരേ 1980-കളില്‍ നടന്ന തൊഴിലാളി സമരങ്ങള്‍ ഓര്‍ക്കുക. എന്നാല്‍ കംപ്യൂട്ടറുകള്‍ വന്നുവെന്നു മാത്രമല്ല, പൊതുമേഖലാസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും എന്തിന്, വീടുകളില്‍ പോലും ഇവ അത്യന്താപേക്ഷിതമായി മാറുകയായിരുന്നു. കംപ്യൂട്ടറുകളും ബന്ധപ്പെട്ട സാങ്കേതികതകളും ഒട്ടേറെ വികസിച്ചു.

എന്നാല്‍, ആദ്യകാലത്തേക്കാള്‍ രൂപഘടനയിലും ഉപയോഗത്തിലും മാറ്റം വന്നതോടെ കംപ്യൂട്ടറുകളെപ്പറ്റിയുള്ള ഭൂരിഭാഗത്തിന്റെ ആശങ്ക മാറി. എന്നാല്‍ മനുഷ്യന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയല്ല, അവന്റെ ജോലികളെ എളുപ്പമാക്കാനുള്ള ഉപകരണമാണ് കംപ്യൂട്ടറുകള്‍ എന്നു മനസിലാക്കാനായതോടെ ഇവയ്‌ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കെട്ടടങ്ങുകയായിരുന്നു. എന്നാല്‍ ഇവ ആളുകളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നു കരുതുന്ന ഒരു വിഭാഗം ഇന്നുമുണ്ട്.

ഇന്ന് വീണ്ടും ഇത്തരം സങ്കേതങ്ങള്‍ക്കെതിരേ ചില കോണുകളില്‍ ഭീതി ഉയര്‍ന്നു വരുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സിന്റെയും ബിഗ് ഡാറ്റയുടെയും ഇക്കാലത്ത് ഒന്നു കരുതിയിരിക്കുന്നതു നല്ലതാണെന്ന രീതിയില്‍ ചിന്തിക്കുന്നവരില്‍ വിദ്യാസമ്പന്നരുമുണ്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധിയുടെ വരവോടെ ഇവര്‍ വാദത്തിന്റെ മൂര്‍ച്ച കൂട്ടി. മനുഷ്യരെപ്പോലെ യന്ത്രങ്ങളും ചിന്തിക്കുന്ന സ്ഥിതി വന്നാല്‍ ലോകം തന്നെ മാറുമെന്ന സയന്‍സ്ഫിക്ഷനുകളിലെപ്പോലെ നിയന്ത്രണം തെറ്റി ഭീകരാവസ്ഥയിലേക്കു നീങ്ങുമെന്ന് അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.

എന്നാല്‍ എന്താണു സത്യം? പ്രചരിപ്പിക്കപ്പെടുന്നതു പോലെ ജോലികള്‍ കവര്‍ന്നെടുക്കുന്ന ഭീകരരല്ല നിര്‍മിതബുദ്ധിയും റോബോട്ടുകളും എന്നാണ് സാമ്പത്തിക സഹകരണ വികസന സംഘടന (ഒഇസിഡി) റിപ്പോര്‍ട്ട് പറയുന്നത്. അതിയന്ത്രവല്‍ക്കരണത്തിന്റെ (ഓട്ടോമേഷന്‍) ഫലമായി യുഎസ്എയിലെ 47 ശതമാനം ജോലികളും ബ്രിട്ടണിലെ 35 ശതമാനം ജോലികളും 2010 മുതല്‍ വളരെ അരക്ഷിതാവസ്ഥയിലായിരുന്നുവെന്ന് ഓക്‌സ്‌ഫോര്‍ സര്‍വകലാശാല 2013-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഒഇസിഡി ഇത് തള്ളിയിരിക്കുകയാണ്. അവരുടെ വിലയിരുത്തലില്‍ യുഎസില്‍ 10 ശതമാനവും ബ്രിട്ടണില്‍ 12 ശതമാനവും ജോലികളേ ഭീഷണി നേരിടുന്നുള്ളൂ.

എഐ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമ്പന്ന രാജ്യങ്ങളെ നിരീക്ഷിക്കുന്ന ഒഇസിഡി, 32 അംഗരാജ്യങ്ങളിലെ 14 ശതമാനം ജോലികള്‍ അപകടഭീഷണിയിലാണെന്ന് പ്രവചിക്കുന്നു. ഇവയിലെ 70 ശതമാനം ജോലികളും അതിയന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി നഷ്ടപ്പെടുമെന്നാണ് പ്രവചനം. ഇതു വഴി 66 ദശലക്ഷം തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുക. ഇതോടൊപ്പം 32 ശതമാനം ജോലികള്‍ നേരിടുന്നത് കനത്ത സമ്മര്‍ദ്ദമാണ്

അതിയന്ത്രവല്‍ക്കരണം തൊഴില്‍രംഗങ്ങളില്‍ ഇത്തരത്തില്‍ അശാന്തി പടര്‍ത്തുമ്പോഴും ആള്‍ക്കാരെ ആവശ്യമുള്ള തൊഴില്‍ മേഖലകളുണ്ട്. എന്തൊക്കെയായാലും മുന്‍കൂട്ടി പറഞ്ഞുവെച്ച കാര്യങ്ങള്‍ യാന്ത്രികമായി ചെയ്യാന്‍ മാത്രമേ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും മറ്റും സാധിക്കൂ. വികാരങ്ങള്‍ പ്രകടിപ്പിക്കാനാകുന്ന യന്ത്രങ്ങളെ ഒരിക്കലും സൃഷ്ടിക്കാനാകില്ലെന്ന തര്‍ക്കങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മനുഷ്യനെ വികാരവായ്‌പോടെ മനസിലാക്കാന്‍ സാധിക്കുന്ന യന്ത്രങ്ങള്‍ ഇനിയും കെട്ടുകഥകളായി തുടരും.

യന്ത്രവല്‍ക്കരണത്തിനു കീഴ്‌പ്പെടാത്ത വികാരവും വിചാരവും വിളങ്ങേണ്ട ജോലികള്‍ക്കുള്ള അവശ്യകത ഇനിയും തുടരും. അവയില്‍ പലതും ഇന്ന് അര്‍ഹിക്കുന്ന പ്രതിഫലം കിട്ടാത്ത ഗണത്തില്‍പ്പെടുന്നു. ആയമാര്‍, സ്‌കൂള്‍ അധ്യാപകര്‍, നഴ്‌സുമാര്‍ തുടങ്ങിയവരാണ് ഈ പട്ടികയില്‍ ഏറ്റവും മുകളിലുള്ള വിഭാഗക്കാര്‍. എന്നിരുന്നാലും പല ജോലികളിലും നിര്‍ണായകമാറ്റങ്ങള്‍ വരുത്താന്‍ നിര്‍മിതബുദ്ധിക്കും ഇതര സാങ്കേതികവിദ്യകള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുന്‍കാല പ്രവചനങ്ങള്‍ അതിയന്ത്രവല്‍ക്കരണത്തിന്റെ ഭവിഷ്യത്തുകള്‍ അതിശയോക്തിപരമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ഒഇസിഡി അഭിപ്രായപ്പെടുന്നു. ഒരേ ശീര്‍ഷകത്തില്‍ വരുന്ന വിവിധ ജോലികളെ വര്‍ഗീകരിച്ചതില്‍ വന്ന അപാകതയാണ് ഇതിനു കാരണം. ഇതിനു വിപരീതമായി പുതിയ അപഗ്രഥനത്തില്‍ ഒരേ പേരിലുള്ള ജോലികളിലെ വ്യത്യാസങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഒരു തച്ചന്റെ ജോലി ഏതുതരത്തിലുള്ളതാണ്, സ്വാതന്ത്ര്യം, തൊഴില്‍ ദാതാവിന്റെ സ്ഥിതി എന്നീ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇതില്‍ ചില കാര്യങ്ങളിലെ പങ്കാളിത്തത്തെ യന്ത്രവല്‍ക്കരണം ബാധിക്കാനിടയുണ്ട്. ഇത് ഭാവിയില്‍ യുവാക്കളില്‍ ചില ജോലികളെങ്കിലും കണ്ടെത്താന്‍ പ്രയാസം സൃഷ്ടിക്കുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. പ്രവൃത്തിപരിചയം വേണ്ട ജോലികളേക്കാള്‍ നവാഗതരെയാണ് ഇത് ബാധിക്കാന്‍ സാധ്യത.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ കാള്‍ ഫ്രേയും മൈക്കിള്‍ ഒസ്‌ബോണും നടത്തിയ പഠനം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അനിശ്ചിതത്വ പ്രവചനത്തിനുള്ള ഉപകരണമായി. മറ്റ് ഒട്ടേറെ പഠനങ്ങള്‍ക്ക് ഇത് പ്രചോദനമാകുകയും ചെയ്തു. അവ ഭീഷണി നേരിടുന്ന ജോലികളെപ്പറ്റി പ്രവചിക്കാന്‍ ഉപയുക്തമായി. എന്നാല്‍ സമാന സ്വഭാവമുള്ള ജോലികള്‍ വളരെ കുറച്ചു മാത്രം അതിയന്ത്രവല്‍ക്കരണത്തിന് വിധേയമാകാന്‍ കാരണമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് ഒഇസിഡി റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

മുന്‍കാല പ്രവചനങ്ങള്‍ അതിയന്ത്രവല്‍ക്കരണത്തിന്റെ ഭവിഷ്യത്തുകള്‍ അതിശയോക്തിപരമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ഒഇസിഡി അഭിപ്രായപ്പെടുന്നു. ഒരേ ശീര്‍ഷകത്തില്‍ വരുന്ന വിവിധ ജോലികളെ വര്‍ഗീകരിച്ചതില്‍ വന്ന അപാകതയാണ് ഇതിനു കാരണം. ഇതിനു വിപരീതമായി പുതിയ അപഗ്രഥനത്തില്‍ ഒരേ പേരിലുള്ള ജോലികളിലെ വ്യത്യാസങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട്

കംപ്യൂട്ടറുകളും മനുഷ്യപ്രയത്‌നമൊഴിവാക്കാന്‍ കഴിയുന്ന ഇതര സാങ്കേതിക ഉപകരണങ്ങളും സങ്കീര്‍ണ സാമൂഹിക ബന്ധങ്ങളെ കൈകാര്യം ചെയ്യേണ്ടി വരുന്ന പല കാര്യങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ അന്യര്‍ക്കുള്ള കരുതലും സാസ്‌കാരികസംവേദനങ്ങളുടെ തിരിച്ചറിവുമെല്ലാം ഉള്‍പ്പെടുന്നു. ഇത്തരം ജോലികള്‍ ഒരുപാട് സര്‍ഗാത്മകതയും സങ്കീര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലുണ്ടാകുന്ന അനുമാനവും ആവശ്യപ്പെടുന്നതാണ്. മാറിവരുന്ന തൊഴില്‍ അന്തരീക്ഷത്തില്‍ നൈസര്‍ഗികമായ ഉപായങ്ങള്‍ ആവശ്യമായ ജോലിയുമാണിത്.

സാങ്കേതിക വൈദഗ്ധ്യത്തോടൊപ്പം ആളുകളുടെ മാനുഷികമായ കഴിവുകളും വികസിപ്പിക്കേണ്ടി വരും. നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുള്ള പുസ്തകം വായിക്കുന്നതോ ജോലിയിലുള്ള മുഷിപ്പ് അകറ്റാന്‍ ഒന്നു പുറത്തിറങ്ങുന്നതോ നിങ്ങളുടെ ഓര്‍ക്കാപ്പുറത്തുള്ള അഭിപ്രായപ്രകടനങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെ അനുഭവപ്പെടുമെന്ന് വിചിന്തനം ചെയ്യുന്നതു പോലെയോ ആണത്. അതിയന്ത്രവല്‍ക്കരണത്തിന് വലിയ സമ്പത്തുണ്ടാക്കാനുള്ള ശേഷിയുണ്ട്. നമ്മുടെ മാനുഷികശേഷിക്കിണങ്ങും വിധം അതിനെ ഉപയോഗപ്പെടുത്തുകയാണു വേണ്ടത്.

ഒഇസിഡിയുടെ മറ്റൊരു ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു ചില ഘടങ്ങള്‍ കൂടി കണക്കിലെടുത്തിട്ടുണ്ട്. സമ്പന്ന രാജ്യങ്ങളെ നിരീക്ഷിക്കുന്ന ഒഇസിഡി, 32 അംഗരാജ്യങ്ങളിലെ 14 ശതമാനം ജോലികള്‍ അപകടഭീഷണിയിലാണെന്ന് പ്രവചിക്കുന്നു. ഇവയിലെ 70 ശതമാനം ജോലികളും അതിയന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി നഷ്ടപ്പെടുമെന്നാണ് പ്രവചനം. ഇതു വഴി 66 ദശലക്ഷം തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുക. ഇതോടൊപ്പം 32 ശതമാനം ജോലികള്‍ നേരിടുന്നത് കനത്ത സമ്മര്‍ദ്ദമാണ്.

വിവിധരാജ്യങ്ങളിലെ ജോലികള്‍ തമ്മിലുള്ള വ്യത്യാസവും റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരിക്കുന്നു. ആംഗ്ലോ- സാക്‌സണ്‍ രാജ്യങ്ങളിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും നെതര്‍ലാന്‍ഡിലും യന്ത്രവല്‍ക്കരണം താരതമ്യേന കുറഞ്ഞ രീതിയിലേ എത്തിയിട്ടുള്ളൂ. എന്നാല്‍ കിഴക്കന്‍ യൂറോപ്പ്, ജര്‍മനി, ജപ്പാന്‍, ചിലി എന്നിവിടങ്ങളില്‍ അതിയന്ത്രവല്‍ക്കരണം വന്‍തോതില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. ഇതോടൊപ്പം, ഉന്നതവിദ്യാഭ്യാസവും വൈദഗ്ധ്യവും ആവശ്യമുള്ള ജോലികളില്‍ നിര്‍മിതബുദ്ധി നിര്‍മായക സ്വാധീനം ചെലുത്തുന്നതിനു കൃത്യമായ തെളിവൊന്നും ലഭിച്ചിട്ടുമില്ല. അതേസമയം അത്ര വൈദഗ്ധ്യം വേണ്ടാത്ത തൂപ്പുജോലി, കാര്‍ഷികവൃത്തി, പാചകം തുടങ്ങിയ തൊഴില്‍രംഗങ്ങളെ യന്ത്രവല്‍ക്കരണം ബാധിച്ചിട്ടുള്ളതായും കണ്ടെത്തി.

ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ 50 ശതമാനം പേരും നിര്‍മ്മിത ബുദ്ധിക്ക് ആരോഗ്യപരിപാലനം, സാമ്പത്തിക വൈദഗ്ധ്യം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കാര്യമായ സംഭാവന ചെയ്യാനാകുമെന്ന് അഭിപ്രായപ്പെട്ടു. 40 ശതമാനം പേര്‍ സാമ്പത്തികസമത്വവും ലിംഗനീതിയും കൈവരിക്കാന്‍ ഇത് സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷത്തിനുള്ളില്‍ അധ്യാപകര്‍, ട്രാവല്‍ ഏജന്റുമാര്‍, നികുതിരേഖകള്‍ തയാറാക്കുന്നവര്‍, ഓഫീസ് അസിസ്റ്റന്റുമാര്‍, വീട്ടുജോലിക്കാര്‍, ആരോഗ്യ പരിശീലകര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ഡോക്റ്റര്‍മാര്‍ എന്നിവര്‍ക്കെല്ലാം യന്ത്രമനുഷ്യര്‍ പകരമാകുമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ കരുതുന്നു. ഇന്ത്യയാണ് ഇത്തരം സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തില്‍ ഇന്ന് ലോകത്തെ അഗ്രഗണ്യര്‍. കാറുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ മുതല്‍ റഡാറുകള്‍ വരെ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സ്ഥാനം വലുതാണ്.

അതിയന്ത്രവല്‍ക്കരണവും അനുബന്ധ സാങ്കേതിക വിദ്യകളും ജീവനക്കാരെ തൊഴില്‍ നില പരിഗണിക്കാതെ തന്നെ ഗ്രസിക്കുന്നു. കമ്പനികള്‍ ജീവനക്കാരെ അത്യന്താധുനിക സാങ്കേതികതവിദ്യ കൈവരിക്കാന്‍പരിശീലിപ്പിക്കുകയും ഇതിന്റെ വീഴ്ച പരിഹരിക്കാന്‍ പുറമേ നിന്ന് ആളുകളെ എടുക്കുകയും ചെയ്യുന്നു. ക്ലൗഡ് ഡെവലപ്പ്‌മെന്റ്, നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബിഗ്ഡാറ്റ, വിശകലനം, അതിയന്ത്രവല്‍ക്കരണം തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടും. ജീവനക്കാര്‍ ഉയര്‍ന്ന സിദ്ധിയും നൈപുണ്യനവീകരണത്തില്‍ വേഗതയും പ്രകടിപ്പിക്കേണ്ടതുണ്ട്.

അതിയന്ത്രവല്‍ക്കരണം ഗുരുതരമായി ബാധിക്കുന്നത് ചെറുപ്പക്കാരെയാണ്. തുടക്കാര്‍ ചെയ്യുന്ന ജോലികളാണ് യന്ത്രവല്‍ക്കരണത്തോടെ നഷ്ടപ്പെടുന്നത്. ഒരേ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണെങ്കിലും യുവാക്കളും മുതിര്‍ന്നവരും ചെയ്യുന്ന ജോലികള്‍ വ്യത്യസ്തമായിരിക്കുമെന്ന് ഒഇസിഡി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴില്‍പഠനങ്ങള്‍ കൂടുതല്‍ യന്ത്രവല്‍ക്കരണപശ്ചാത്തലത്തിലുള്ളതാകണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു

സംഘര്‍ഷാന്തരീക്ഷം കുറച്ചു കൊണ്ട് വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇത് ഇന്ത്യന്‍ മാനേജര്‍മാരെ പ്രാപ്തരാക്കി. കമ്പനി സിഇഒ ആയിരുന്ന വിശാല്‍ സിക്ക എല്ലാ സാങ്കേതിക ആവശ്യങ്ങളും ബിസിനസ് പരിപ്രേഷ്യത്തില്‍ കാണണമെന്നാഗ്രഹിച്ച് ജീവനക്കാരോട് ഡിസൈന്‍ തിങ്കിംഗിനു തയാറാകണമെന്ന് നിര്‍ദേശിച്ചിരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ആഗോള നേതൃത്വ പരിശീലനപരിപാടിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അയച്ച് പരിശീലിപ്പിക്കാനും ഇന്‍ഫോസിസ് തയാറായി. ഇതുവരെ 70 പേര്‍ക്ക് പരിശീലനപരിപാടി പൂര്‍ത്തിയാക്കാനായി. 40 പേരടങ്ങിയ ബാച്ച് ഇപ്പോള്‍ പങ്കെടുക്കുന്നുണ്ട്. നിര്‍മ്മിത ബുദ്ധിയില്‍ 3000 പേര്‍ക്കും കമ്പനി പരിശീലനം നല്‍കി.

ജീവനക്കാരുടെ വൈദഗ്ധ്യം കൂട്ടാന്‍ പരിശീലനത്തിനയയ്ക്കാന്‍ കമ്പനികളെ നിര്‍ബന്ധിതമാക്കുന്ന ഘടകം, ബിസിനസ് വിജയം നേടിയ മേഖലകളിലാണ് കക്ഷികള്‍ ഐടി സേവനം ആവശ്യപ്പെടുന്നതെന്നതു തന്നെ. അതിയന്ത്രവല്‍ക്കരണത്തെ കൂടാതെ നിലവിലെ പരിതസ്ഥിതിയില്‍ വിജയത്തിന് സഹകരണവും അത്യന്താപേക്ഷിതമാണ്. സര്‍ക്കാരിനും കോര്‍പ്പറേറ്റ് സ്ഥാപനത്തിനും ഒരേപോലെ സ്വീകാര്യമാകുന്ന കണ്ടുപിടിത്തം സാധ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, വ്യവസായത്തിന്റെ വിവിധ വിഭാഗങ്ങളെ അഭിമുഖീകരിക്കുന്ന സമാന സ്വഭാവമുള്ള ബിസിനസുകള്‍ എല്ലാംകൂടി ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യം എന്നിവ ഉദാഹരണങ്ങളാണ്. അതിയന്ത്രവല്‍ക്കരണം ഇപ്പോള്‍ മധ്യനിര മാനേജര്‍മാരെയാണ് ബാധിച്ചിരിക്കുന്നത്. കാരണം വിവരാധിഷ്ഠിത മേഖലയിലാണ് ഇത് ഇപ്പോള്‍ വ്യാപകം. ഒരിക്കലും അതിയന്ത്രവല്‍ക്കരണം കടന്നു വരില്ലെന്നു കരുതിയിരുന്ന ഐടി, എന്‍ജിനീയറിംഗ്, മെഡിക്കല്‍, ശാസ്ത്രം എന്നീ മേഖലകളെയും ഇത് ഗ്രസിക്കുമെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

അതിയന്ത്രവല്‍ക്കരണത്തിന് ബോധവല്‍ക്കരണ ദിനചര്യയെ തടസപ്പെടുത്താനും ബോധപൂര്‍വ്വമല്ലാത്ത ക്രമരഹിത മേഖലകളിലേക്ക് മനുഷ്യന്റെ ഇടപെടലിന്റെ ശ്രദ്ധ മാറ്റാനും കഴിഞ്ഞേക്കും. ഉദാഹരണത്തിന് എടിഎമ്മുകളുടെ വരവോടെ ബാങ്ക് ജീവനക്കാര്‍ക്ക് ഇടപാടുകാരുമായി പണം കൈകാര്യം ചെയ്യുന്നതിന്റെ ആശങ്കകള്‍ കുറഞ്ഞു. പകരം ഉപഭോക്താവിന് നിക്ഷേപം സംബന്ധിച്ച ഉപദേശങ്ങളടക്കമുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകുന്നു. ഓട്ടോമൊബീല്‍ രംഗത്താകട്ടെ, കണ്ടുപിടിത്തങ്ങളിലും രൂപഘടന തയാറാക്കുന്നതിലും മനുഷ്യന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചേസിസ് നിര്‍മ്മാണവും ഗുണനിലവാര പരിശോധനയുമെല്ലാം റോബോട്ടുകളെയും യന്ത്രങ്ങളെയും ഏല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. വ്യവസായങ്ങളെ വിജയത്തിലെത്തിക്കാന്‍ ജീവനക്കാരുടെ കഴിവിനെ പുനഃസൃഷ്ടിക്കാനും പുനരാവിഷ്‌കരിക്കാനും ഡിജിറ്റല്‍കാലം സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നു. ജീവനക്കാരുടെ ഇടപെടലും ബിസിനസിലെ പ്രകടനവും തമ്മിലുള്ള ബന്ധത്തിന്റെ പ്രസക്തി ആധുനികകാലത്ത് വര്‍ധിച്ചിരിക്കുകയാണ്.

ഇത് കൂടുതല്‍ കാര്യങ്ങളിലേക്കു ഗൗരവമായ ശ്രദ്ധ ആകര്‍ഷിക്കുന്നു. അതിയന്ത്രവല്‍ക്കരണം ഗുരുതരമായി ബാധിക്കുന്നത് ചെറുപ്പക്കാരെയാണ്. തുടക്കാര്‍ ചെയ്യുന്ന ജോലികളാണ് യന്ത്രവല്‍ക്കരണത്തോടെ നഷ്ടപ്പെടുന്നത്. ഒരേ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണെങ്കിലും യുവാക്കളും മുതിര്‍ന്നവരും ചെയ്യുന്ന ജോലികള്‍ വ്യത്യസ്തമായിരിക്കുമെന്ന് ഒഇസിഡി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍പഠനങ്ങള്‍ കൂടുതല്‍ യന്ത്രവല്‍ക്കരണപശ്ചാത്തലത്തിലുള്ളതാകണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ഇത്തരം പ്രവചനങ്ങളെ ശ്രദ്ധയോടെ വേണം പരിഗണിക്കാന്‍. ഈ പഠനങ്ങളുടെയെല്ലാം ഒരു കുഴപ്പം പരീക്ഷണാര്‍ത്ഥമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സംവാദത്തിന് നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുള്ള മെച്ചപ്പെടുത്തലുകള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നുവെന്നതാണ്. യന്ത്രവല്‍ക്കരണം ശക്തമായ ഇക്കാലത്ത് പരിമിതികളെക്കുറിച്ച് പറയുന്ന മനുഷ്യന്‍ വിഡ്ഢിയാണ്. ഒരു തലമുറയിലെ മിക്കവാറും പേര്‍ തൊഴില്‍രഹിതരാകാനുള്ള സാധ്യതയുണ്ടെന്നെങ്കിലും ഓര്‍ക്കണം. കാരണം അവര്‍ക്കു ചെയ്യാനാകുന്ന ജോലികളെല്ലാം കുറഞ്ഞ ചെലവില്‍ വേഗത്തിലും മികച്ച രീതിയിലും ചെയ്തു കൊടുക്കാന്‍ യന്ത്രങ്ങള്‍ക്കും കഴിയും. ഈ സാധ്യകളെ തള്ളിക്കളയാതെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കണം. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചു ചിന്തിച്ചു തീരുമാനിക്കുകയും വേണം.

Comments

comments

Categories: FK Special, Slider