പ്രസവശേഷമുള്ള മുടികൊഴിച്ചില്‍ തടയാന്‍ അഞ്ച് വഴികള്‍

പ്രസവശേഷമുള്ള മുടികൊഴിച്ചില്‍ തടയാന്‍ അഞ്ച് വഴികള്‍

കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന്റെ കാര്യങ്ങള്‍ക്കിടയില്‍ മറ്റെല്ലാം മറന്നു പോകുന്നവരാണ് മിക്കവാറും സ്ത്രീകളെല്ലാം. അവരുടെ മുഖത്തെ പുഞ്ചിരി കാണുന്നതിനായി മറ്റെന്ത് നഷ്ടപ്പെട്ടാലും അമ്മമാര്‍ക്ക് പ്രശ്‌നമല്ല. ഈ അവസ്ഥയില്‍ സ്വന്തം സൗന്ദര്യത്തെ സൂക്ഷിക്കാനും സമയം കിട്ടാറില്ല. പ്രസവശേഷം മുടികൊഴിച്ചിലും വര്‍ദ്ധിക്കുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍, അമ്മയില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് ഇതിനു പിന്നിലെ കാരണം. അതുകൊണ്ട് ദിവസം തോറും മുടി കൊഴിഞ്ഞു വീഴാന്‍ തുടങ്ങും. മുടി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് 5 വഴികള്‍ ഇതാ.

അധികം സമയം ഇല്ലെങ്കില്‍, ഒരു മുട്ടയുടെ വെള്ളയും 3 ടേബിള്‍സ്പൂണ്‍ ഒലിവ് എണ്ണയും ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടുക. ഇത് മുടിയെ മിനുസമുള്ളതാക്കി വയ്ക്കും.

അല്‍പം ഉലുവ വെള്ളത്തിലിട്ടു വച്ചതിനു ശേഷം പിറ്റേന്ന് രാവിലെ തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് കഴുകി കളയുക. ഈ വെള്ളം തലമുടിയെ ആരോഗ്യമുള്ളതാക്കുകയും താരന്‍ അകറ്റുകയും ചെയ്യും.

തലമുടിക്ക് നല്ലൊരു ടോണിക്കാണ് തൈര്. മുടിക്ക് മികച്ച കണ്ടീഷനറായും ഉപയോഗിക്കാം. തൈര് ഒരു ചെറിയ പാത്രത്തില്‍ എടുത്ത് തലയില്‍ തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.

മുടി വളരുന്നതിനായി വെളിച്ചെണ്ണയുടെ ഇഉപയോഗം ഗുണകരമെന്ന് പറയുമെങ്കിലും ഏറ്റവും മികച്ചത് തേങ്ങാപ്പാല്‍ തന്നെയാണ്. തേങ്ങാപ്പാല്‍ മുടികൊഴിച്ചില്‍ തടയുകയും മുടി നന്നായി വളരുന്നതിന് സഹായിക്കയും ചെയ്യും.

 

Comments

comments

Categories: Health