സിഎന്‍ജി, പിഎന്‍ജി റീട്ടെയ്ല്‍ ലൈസന്‍സ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചു

സിഎന്‍ജി, പിഎന്‍ജി റീട്ടെയ്ല്‍ ലൈസന്‍സ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചു

പിഎന്‍ജി, സിഎന്‍ജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ താരിഫിന് വെറും പത്ത് ശതമാനമായിരിക്കും മൂല്യം കണക്കാക്കുക

ന്യൂഡെല്‍ഹി: നഗരങ്ങളില്‍ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്), പിഎന്‍ജി എന്നിവയുടെ വിതരണത്തിനായുള്ള റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ നടത്തുന്നതിന് സമര്‍പ്പിക്കേണ്ട ലൈസന്‍സ് അപേക്ഷയിലെ മാനദണ്ഡങ്ങള്‍ പിഎന്‍ജിആര്‍ബി (പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ്) പരിഷ്‌കരിച്ചു. പുതിയ മാനദണ്ഡങ്ങള്‍ ഇന്നലെയാണ് പിഎന്‍ജിആര്‍ബി പുറത്തുവിട്ടത്.

പരിഷ്‌കരിച്ച ചട്ടങ്ങള്‍ പ്രകാരം ലൈസന്‍സ് അനുവദിക്കുന്നതിന് സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണവും പ്രവര്‍ത്തനം ആരംഭിച്ച് ആദ്യത്തെ എട്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയ പാചക വാതക കണക്ഷന്‍ വിവരങ്ങളും എണ്ണ കമ്പനികളോട് ആവശ്യപ്പെടും. കൂടുതല്‍ സിഎന്‍ജി ഔട്ട്‌ലെറ്റുകളും പാചകവാതക കണക്ഷനുകളുമുള്ള കമ്പനികളുടെ അപേക്ഷകള്‍ക്കായിരിക്കും മുന്‍ഗണന. പിഎന്‍ജി, സിഎന്‍ജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ താരിഫിന് വെറും പത്ത് ശതമാനമായിരിക്കും മൂല്യം കണക്കാക്കുക. സിഎന്‍ജി സ്റ്റേഷനുകളുടെയും പിഎന്‍ജി കണക്ഷനുകളുടെയും എണ്ണത്തിന് ലൈസന്‍സ് അപേക്ഷയില്‍ 70 ശതമാനം മൂല്യം കണക്കാക്കുമെന്നും ഭേദഗതി ചെയ്ത പിഎന്‍ജിആര്‍ബി ചട്ടങ്ങളില്‍ പറയുന്നു.

150 കോടി രൂപയില്‍ കുറയാത്ത ആസ്തിയുള്ള കമ്പനികള്‍ക്ക് 50 ലക്ഷമോ അതില്‍ കൂടുതലോ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കാനാകും. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിലേക്കുള്ള ലൈസന്‍സിന് അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് 100 കോടി രൂപയുടെ ആസ്തി വേണം. ജനംസംഖ്യയിലെ കുറവിനനുസരിച്ച് ആസ്തി സംബന്ധിച്ച യോഗ്യതയും കുറയും. ലൈസന്‍സ് നേടുന്ന കമ്പനിക്ക് പുതിയ ചട്ടങ്ങള്‍ പ്രകാരം നഗരത്തില്‍ എട്ട് വര്‍ഷത്തേക്കാണ് വിതരാണാനുമതി ലഭിക്കുക. നേരത്തെ ഇത് അഞ്ച് വര്‍ഷത്തേക്കായിരുന്നു.

Comments

comments

Categories: Slider, Top Stories