പന്ത്രണ്ട് മില്ല്യണോ! വിശ്വസം വരാതെ ബിഗ് ടിക്കറ്റ് ജേതാക്കളായ ദുബായ് മലയാളികള്‍

പന്ത്രണ്ട് മില്ല്യണോ! വിശ്വസം വരാതെ ബിഗ് ടിക്കറ്റ് ജേതാക്കളായ ദുബായ് മലയാളികള്‍

ദുബായ്: ലോട്ടറിയടിച്ച വിവരമറിയിക്കാന്‍ സുഹൃത്തിന്റെ ആദ്യ ഫോണ്‍ കോള്‍ വന്നപ്പോള്‍ തനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ലെന്ന് അബുദാബി ബിഗ് ടിക്കറ്റ് ജേതാവ് മലയാളിയായ ജോണ്‍ വര്‍ഗ്ഗീസ്. സമ്മാനത്തുക 12 മില്ല്യണ്‍ ദിര്‍ഹം എന്നു കേട്ടപ്പോള്‍ തമാശയായാണ് തോന്നിയത്. അഭിനന്ദനങ്ങളുമായി രണ്ടാമതും മൂന്നാമത്തേതും ഫോണ്‍ വന്നപ്പോഴാണ് വിശ്വസിക്കാനായതെന്ന് ജോണ്‍.

വര്‍ഗ്ഗീസും സൂഹൃത്തുക്കളും എല്ലാ തവണയും പോലെയാണ് ഇത്തവണയും ടിക്കറ്റുകള്‍ എടുത്തത്. കഴിഞ്ഞ ഒരു വര്‍ഷമായി, ഓരോ മാസവും മത്സരത്തില്‍ പങ്കെടുക്കാന്‍ വര്‍ഗീസ് സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ടിക്കറ്റ് എടുത്ത പല ഇന്ത്യക്കാര്‍ക്കും സമ്മാനം ലഭിച്ചപ്പോള്‍ ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നെങ്കിലും ഞങ്ങള്‍ക്കും ഭാഗ്യമുണ്ടാകുമെന്നുള്ള പ്രതീക്ഷ തെറ്റിയില്ല.

പത്തനംതിട്ട സ്വദേശിയായ വര്‍ഗ്ഗീസ് 11 വര്‍ഷത്തിലേറെയായി ദുബായില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ്. ഭാര്യ ലെനി ജോണും രണ്ടു കുട്ടികളും സമ്മാന വിവരമറിഞ്ഞ് വളരെ ആവേശത്തിലാണ്. അവരെ ഒരിക്കലെങ്കിലും ഗള്‍ഫില്‍ കൊണ്ടു വരണമെന്നാണ് ആഗ്രഹമെന്ന് വര്‍ഗ്ഗീസ് പറഞ്ഞു. മൂത്ത മകള്‍ ജെനിറ്റ പന്ത്രണ്ട് ക്ലാസ്സിലും മകന്‍ ജൊഹാന്‍ അഞ്ചാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. പുതിയ ബിസിനസ്സ് തുടങ്ങി കുടുംബത്തെ സഹായിക്കാനാണ് വര്‍ഗ്ഗീസിന്റെ പദ്ധതി.

വര്‍ഗ്ഗീസും അദ്ദേഹത്തിന്റെ സുഹൃത്ത് സുനീറും ഒന്നിച്ചാണ് ടിക്കറ്റ് എടുക്കുന്നതിന് പണം ചിലവാക്കിയത്. 3 ദശലക്ഷം ദിര്‍ഹം പങ്കു വയ്ക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ദുബായ് മള്‍ട്ടി കമോഡിറ്റിസ് സെന്ററിലുളള ഇന്ത്യന്‍ പലചരക്ക് കടയില്‍ പങ്കാളിത്തോടെ കച്ചവടം ചെയ്യുകയാണ് മൂവാറ്റുപുഴ സ്വദേശിയായ സുനീര്‍. ഞാനും ഭാര്യ സെയ്‌റയും ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ആ കുഞ്ഞ് ഭാഗ്യം കൊണ്ടു വന്നതായാണ് കരുതുന്നതെന്ന് സൂനിര്‍ പറഞ്ഞു. കുടുംബത്തെക്കൂടി ദുബായിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ പദ്ധതി. സമ്മാനം ലഭിച്ചെങ്കിലും ജോലിയില്‍ തുടരാനാണ് ആഗ്രഹമെന്ന് ഇരുവരും പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളായ അനീഷ് കുമാര്‍ കണ്ണന്‍, മനു കരുണാകരന്‍, മൂസ പരാമല്‍, അബ്ദുള്‍ റഷീദ് സോപി, മുഹമ്മദ് റസിക്, ഷമീര്‍ മലയില്‍ കുടിയില്‍ ആലിയാര്‍ എന്നിവര്‍ക്കെല്ലാം തുല്യമായി വിഭജിക്കുമെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു.

അബുദാബിയിലെ ക്യാഷ് പ്രൈസ്, ഡ്രസ് ലക്ഷ്വറി കാറുകള്‍ക്ക് ഏറ്റവും വലിയതും ഏറ്റവും ദൈര്‍ഘ്യമേറിയതുമായ റെക്കോര്‍ഡാണ് ബിഗ് ടിക്കറ്റ്. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അല്‍ ഐന്‍ ഡ്യൂട്ടി ഫ്രീ, സിറ്റി ടെര്‍മിനല്‍ അബുദാബി എന്നിവിടങ്ങളിലും ഈ ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് നിരക്കിനു വില 500 ദിര്‍ഹം മാത്രമാണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങിയാല്‍ മൂന്നാമത്തെ ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും.

 

Comments

comments

Categories: Slider