ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് 2

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് 2

മക്വാരി 3.3 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സാമ്പത്തിക സേവന സ്ഥാപനമായ മക്വാരി ഗ്രൂപ്പ് ലിമിറ്റഡിന്റെ മക്വാരി ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് റിയല്‍ അസറ്റ് (മിറ) വിഭാഗം തങ്ങളുടെ ഏഷ്യന്‍ വിപണിയെ ലക്ഷ്യമാക്കിയുള്ള രണ്ടാമത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനായി 3.3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി. ഇതോടെ രണ്ടു വര്‍ഷകാലയളവിലെ മിറയുടെ ആഗോള നിക്ഷേപ സമാഹരണം 24 ബില്യണ്‍ ഡോളറിലധികമായി.

പുതിയ മക്വാരി ഏഷ്യ ഇന്‍ഫ്രാസ്‌ടെക്ചര്‍ ഫണ്ട് 2 നിലവില്‍ ഇന്ത്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ചൈന വിപണികളിലെ ടോള്‍ റോഡ്‌സ്, പുനരുപയോഗ ഊര്‍ജം, പെട്രോകെമിക്കല്‍ സ്‌റ്റോറേജ് അസറ്റ് തുടങ്ങിയ മേഖലകളിലായി 1.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. 2016 ആരംഭത്തിലാണ് സ്ഥാപനത്തിന്റെ ആദ്യത്തെ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായത്.

ഇന്ത്യന്‍ വിപണിയില്‍ മക്വാരി ഇന്‍ഫ്രാസ്ട്രക്ചര്‍ ആധുനിക് പവര്‍ ആന്‍ഡ് നാചുറല്‍ റിസോഴ്‌സ് ലിമിറ്റഡ്, അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, സോഹം റിന്യുവബിള്‍ എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എടിസി ഇന്ത്യ യൂണിറ്റ് വയോം നെറ്റ്‌വര്‍ക്ക്, ഇന്‍ഡ്-ബരാത്ത് എനര്‍ജി ഉത്കല്‍ ലിമിറ്റഡ് ആന്‍ഡ് ഹൈവൈ പ്രൊജക്റ്റ് ഡെവലപ്പര്‍, ഗുജറാത്ത് റോഡ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ് എന്നിവയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മക്വാരി നാഷണല്‍ ഹൈവേ അതോറിറ്റിയില്‍നിന്ന് ടോള്‍ ഒാപ്പറേറ്റ് ട്രാന്‍സ്ഫര്‍ മാതൃകയക്കു കീഴില്‍ ഒന്‍പത് ടോള്‍ അധിഷ്ഠിത ഹൈവേകള്‍ കള്‍ക്കുള്ള 9,681 കോടി രൂപയുടെ ലേലം സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy