മഹീന്ദ്ര കൈവരിച്ചത് 8 ശതമാനം വളര്‍ച്ച

മഹീന്ദ്ര കൈവരിച്ചത് 8 ശതമാനം വളര്‍ച്ച

ഗ്രാമീണ വിപണികള്‍ പിന്തുണച്ചു ; 2017-18 ല്‍ 5.49 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റു

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കൈവരിച്ചത് എട്ട് ശതമാനം വില്‍പ്പന വളര്‍ച്ച. 2016-17 ല്‍ 5.07 ലക്ഷം വാഹനങ്ങളാണ് വിറ്റതെങ്കില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പന 5.49 ലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളെന്ന പദവി 2017-18 വര്‍ഷത്തെ നാലാം പാദത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് മഹീന്ദ്ര & മഹീന്ദ്രയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്. നാലാം പാദത്തില്‍ (2018 ജനുവരി-മാര്‍ച്ച്) മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 67,805 യൂട്ടിലിറ്റി വാഹനങ്ങളാണ് വിറ്റത്. 2016-17 നാലാം പാദത്തില്‍ വിറ്റത് 62,573 യൂട്ടിലിറ്റി വാഹനങ്ങള്‍. നാലാം പാദത്തില്‍ യൂട്ടിലിറ്റി വാഹന വിപണി വിഹിതത്തില്‍ ഒന്നാം സ്ഥാനം തിരികെ നേടാന്‍ കഴിഞ്ഞതായി മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളെന്ന പദവി നാലാം പാദത്തില്‍ തിരിച്ചുപിടിച്ചു

സാമ്പത്തിക വര്‍ഷം മുഴുവനായി കണക്കിലെടുത്താല്‍, ബൊലേറോ പവര്‍ പ്ലസ്, പുതിയ സ്‌കോര്‍പിയോ, ടിയുവി 300, പരിഷ്‌കരിച്ച കെയുവി 100 എന്‍എക്‌സ്ടി എന്നിവയുടെ ആവശ്യകത വര്‍ധിക്കുന്നതായി കണ്ടു. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറന്നത് ഈ വിപണികളില്‍ 12 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചു. ഡിജിറ്റല്‍ വിപണന മാര്‍ഗ്ഗങ്ങളിലൂടെ യൂട്ടിലിറ്റി വാഹനങ്ങളുടെ എട്ട് ശതമാനം വില്‍പ്പന സാധ്യമായതായും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു.

Comments

comments

Categories: Auto