Archive

Back to homepage
World

യു.എ.ഇ യില്‍ വാഹനാപകടം നടന്നാല്‍ ഫോട്ടോ എടുക്കരുതെന്ന് നിര്‍ദേശം

ദുബായ്: യു.എ.ഇ യില്‍ വാഹനമിടിച്ചാലോ വാഹനാപകടം നടന്നാലോ ഫോട്ടോ എടുക്കരുതെന്ന് നിര്‍ദേശം. വാഹനാപകടങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും ഇവിടെ കുറ്റകരമാണ്. സമൂഹമാധ്യമം ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫോട്ടോകള്‍ വഴി തെറ്റിധാരണകള്‍ ഉണ്ടാകാനിടയാകുന്നുവെന്ന കാരണത്താലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ ഓരോ പോസ്റ്റിന്റെയും കൃത്യത

Slider Top Stories

വിഴിഞ്ഞം പദ്ധതിക്ക് സമയം നീട്ടി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ അഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. ഇന്നലെ അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ട സമയത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Slider Top Stories

മാനുഫാക്ച്ചറിംഗ് പിഎംഐ അഞ്ച് മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: മാര്‍ച്ചില്‍ ഇന്ത്യയിലെ മാനുഫാക്ച്ചറിംഗ് മേഖലയുടെ വളര്‍ച്ച ഇടിഞ്ഞതായി നിക്കെയ്‌യുടെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ 52.1ല്‍ നിന്നും നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്) മാര്‍ച്ചില്‍ 51.0ലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്.

Auto

ഹോണ്ട സ്വന്തമാക്കിയത് 8 ശതമാനം വില്‍പ്പന വളര്‍ച്ച

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം ആഭ്യന്തര വിപണിയില്‍ എട്ട് ശതമാനം വില്‍പ്പന വളര്‍ച്ച കരസ്ഥമാക്കിയതായി ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. 2017 ഏപ്രില്‍ മാസത്തിനും 2018 മാര്‍ച്ചിനുമിടയില്‍ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ 1.70 ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റു. 2016-17

Slider Top Stories

ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള എച്ച് 1ബി വിസാ അപേക്ഷകള്‍ കുറഞ്ഞു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള എച്ച് 1ബി വിസാ അപേക്ഷകളില്‍ കുറവ് വന്നതായി യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് കാരണം യുഎസ് കമ്പനികളില്‍ തൊഴില്‍ തേടുന്നതിന് വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വൈമനസ്യം കാണിക്കുന്നതായും സിലിക്കണ്‍വാലി

Business & Economy

എബിക്‌സ് സെന്‍ട്രം ഡയറക്റ്റിനെ  ഏറ്റെടുക്കാനൊരുങ്ങുന്നു

മുംബൈ: യുഎസ് ആസ്ഥാനമായ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എബിക്‌സ് ഇന്ത്യന്‍ സാമ്പത്തിക സേവന സ്ഥാപനമായ സെന്‍ട്രം കാപ്പിറ്റല്‍ ലിമിറ്റഡിന്റെ വിദേശ ഫോറിന്‍ എക്‌സ്‌ചേഞ്ച് യൂണിറ്റായ സെന്‍ട്രം ഡയറക്റ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. 1,130-1,170 കോടി രൂപയ്ക്കാണ് ഇടപാട് നടക്കുകയെന്നാണ് അറിയുന്നത്. ഏറ്റെടുക്കലിന് സെന്‍ട്രത്തിന്റെ ഡയറക്റ്റര്‍

More

തിരുപ്പതി ക്ഷേത്രം ട്രസ്റ്റിന് നാലായിരം കോടി രൂപ നിക്ഷേപം

തിരുപ്പതി: തിരുമലയിലെ പ്രമുഖ വെങ്കടേശ്വര ക്ഷേത്രമായ തിരുമല തിരുപ്പതി ദേവസ്ഥാനം രണ്ട് ബാങ്കുകളിലായി 4,000 കോടി രൂപയോളം നിക്ഷേപിച്ചു. പണം നിക്ഷേപിക്കുന്നതിനായി നടത്തിയ ടെന്‍ഡര്‍ പ്രക്രിയയില്‍ നിരവധി പൊതു, സ്വകാര്യ ബാങ്കുകള്‍ പങ്കെടുത്തുവെന്ന് ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമന്റസ് കെ. സിങ്ഹാല്‍

Arabia

ലാഭം കുറഞ്ഞെങ്കിലും മികച്ച പ്രകടനവുമായി യുഎഇ ബാങ്കുകള്‍

ദുബായ്: ലാഭത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും യുഎഇ ബാങ്കുകള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന വരുമാനത്തെക്കാളും അതിവഗേത്തിലുള്ള നിരക്കിലാണ് ചെലവിടല്‍ കൂടുന്നത്. ഇതാണ് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുന്നത്-യുഎഇ ബാങ്കിംഗ് പള്‍സ് റിപ്പോര്‍ട്ട് പറുന്നു. പ്രൊഫഷണല്‍ സര്‍വീസസ് സംരംഭമായ അല്‍വറെസ് ആന്‍ഡ് മാര്‍സല്‍

Education

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ വീണ്ടും നടത്തില്ല

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ വീണ്ടും നടത്തില്ലെന്ന് പുതിയ തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കണക്ക് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനമായിരുന്നു. എന്നാല്‍, വീണ്ടും പരീക്ഷ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത്.

More

ലോക ഓട്ടിസം ബോധവല്‍ക്കരണദിനം  ആസ്റ്റര്‍ മെഡ്‌സിറ്റി ആഘോഷിച്ചു

കൊച്ചി: ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ കിഡ്‌സ് ഇന്റഗ്രേറ്റഡ് ന്യൂറോളജിആന്‍ഡ് ഡെവലപ്‌മെന്റല്‍ സെന്റര്‍ ഓട്ടിസബാധിതരായകുട്ടികള്‍ക്കായി ത്സരങ്ങള്‍ സംഘടിപ്പിച്ചു. മികച്ചപ്രകടനം ടത്തിയവര്‍ക്ക് ലോക പഞ്ചഗുസ്തി ചാമ്പ്യനായ ജോബിമാത്യു ഉപഹാരം നല്‍കി . ഓട്ടിസബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ തങ്ങളുടെ അനുഭവം ചടങ്ങില്‍പങ്കുവെച്ചു. ഓട്ടിസബാധിതരായ

More

എറണാകുളം മെഡിക്കല്‍ കോളേജില്‍  പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

തിരുവനന്തപുരം: കൊച്ചി ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌കീമില്‍ ഉള്‍പ്പെടുത്തി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

Auto

ടിവിഎസ് വില്‍പ്പന 17.8 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി : മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2017-18 ല്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വില്‍പ്പന 17.8 ശതമാനം വര്‍ധിച്ചു. 2016-17 ല്‍ 28.58 ലക്ഷം യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് ടിവിഎസ് വിറ്റതെങ്കില്‍ 2017-18 ല്‍ 33.67 ലക്ഷം യൂണിറ്റ് വില്‍ക്കാന്‍ കഴിഞ്ഞു.

More

നഴ്‌സുമാര്‍ക്ക് വേതനം; അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് വേതനം നല്‍കുന്നതു സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിജ്ഞാപനം തടയണമെന്ന മാനേജ്‌മെന്റുകളുടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ മാത്രം മാനേജ്‌മെന്റുകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍

Business & Economy

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ദശലക്ഷത്തിലേറെ വില്‍പ്പന

കൊച്ചി: ഹോണ്ട ടു വീലേഴ്‌സിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന ലോക റെക്കോര്‍ഡു സൃഷ്ടിച്ചു. ശക്തമായ ഉപഭോക്തൃ ഡിമാന്റിന്റെ പിന്തുണയോടെ 6,123,886 യൂണിറ്റ് വില്‍പ്പനയാണ് നേടാനായത്. 22 ശതമാനം ഉയര്‍ച്ചയാണിതു കാട്ടുന്നത്. 2016-17 വര്‍ഷം 5,008,230 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ സ്ഥാനത്താണ്

More

കാന്‍സറിനോട് പൊരുതി വിജയിച്ചവരുടെ ഒത്തു ചേരലൊരുങ്ങുന്നു

തിരുവനന്തപുരം: അര്‍ബുദ രോഗാവസ്ഥയോട് പൊരുതി വിജയിച്ച് രോഗ വിമുക്തരായവരുടെ ഒത്തു ചേരലിന് വേദിയൊരുങ്ങി. ഈ ഒത്തുചേരല്‍ ആഘോഷമാക്കുന്നതിന്റെ ഭാഗമായി പിങ്ക് ഹോപ് ക്യാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്, കാന്‍സര്‍ പരിചരണത്തില്‍ വിദഗ്ധരായ എച്ച്‌സിജിയുമായി സഹകരിച്ചു നടപ്പാക്കുന്ന ‘സെല്‍ഫ്‌വി സര്‍വൈവര്‍ സ്റ്റോറീസ്’ നാലാം

Tech

കിന്‍ഡില്‍ ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ബെംഗളൂരു:  ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ലളിതമായ റീഡിംഗ് ആപ്പായ കിന്‍ഡില്‍ ലൈറ്റ് ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കിന്‍ഡില്‍ ലൈറ്റ് ആപ്പ് 2എംബി യില്‍ കുറവും ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന കിന്‍ഡില്‍ ഫീച്ചറുകളായ വ്യക്തിഗത ശിപാര്‍ശകള്‍, വിസ്‌പെര്‍സിങ്ക്, സൗജന്യ ഇബുക്ക് സാംപിളുകള്‍, എന്നിവയോടൊപ്പം മലയാളം, ഇംഗ്ലീഷ്,

More

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 26% വര്‍ധിച്ചു

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഎസ്ടിക്കു കീഴില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 26 ശതമാനം വര്‍ധിച്ചതായി സിബിടിഡി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്). മുന്‍ സാമ്പത്തിക വര്‍ഷം 5.53 കോടി നികുതിദായകര്‍ റിട്ടേണ്‍ സമര്‍പ്പിച്ച സ്ഥാനത്ത് 2017-2018ല്‍

Tech

കോര്‍ ഐ9 പ്രൊസസര്‍

മൊബീലുകള്‍ക്കും ലാപ്‌ടോപുകള്‍ക്കുമായുള്ള കോര്‍ ഐ9 പ്രൊസസര്‍ ഇന്‍ടെല്‍ പുറത്തിറക്കി. മികച്ച ഗെയ്മിംഗ്, കണ്ടന്റ് ക്രിയേഷന്‍ അനുഭവങ്ങള്‍ നല്‍കാന്‍ ഈ പ്രൊസസറിന് സാധിക്കുമെന്നാണ് ഇന്‍ടെല്‍ അവകാശപ്പെടുന്നത്. കമ്പനി ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും കാര്യക്ഷമമായ പ്രവര്‍ത്തനമായിരിക്കും ഈ പ്രൊസസര്‍ കാഴ്ചവെക്കുക.

More

നൈട്രജന്‍ പുറംതള്ളലിന് മാനദണ്ഡം

നൈട്രജനും സള്‍ഫര്‍ ഓക്‌സൈഡുകളും പുറംതള്ളുന്ന വ്യവസായങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം പുറത്തിറക്കി. വായു മലിനീകരണവും അതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും വര്‍ധിക്കുന്നതു കണക്കിലെടുത്താണ് പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

More

കാവേരിയില്‍ സമരം

കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഏകദിന നിരാഹാരമനുഷ്ഠിച്ചു. പ്രതിപക്ഷമായ ഡിഎംകെയുടെ നേതൃത്വത്തിലും വഴിതടഞ്ഞു കൊണ്ടുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി.