2017-18 : ടാറ്റ മോട്ടോഴ്‌സിന് 23 ശതമാനം വില്‍പ്പന വളര്‍ച്ച

2017-18 : ടാറ്റ മോട്ടോഴ്‌സിന് 23 ശതമാനം വില്‍പ്പന വളര്‍ച്ച

2017-18 ല്‍ 5,86,639 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹന ബിസിനസ്സുകളിലായി 23 ശതമാനം വില്‍പ്പന വളര്‍ച്ച നേടി ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പ്. 5,86,639 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. 2016-17 ല്‍ ഇത് 4,78,362 യൂണിറ്റ് വാഹനങ്ങളായിരുന്നു. പുതിയ മോഡലുകള്‍ പുറത്തിറക്കിയതും കൊമേഴ്‌സ്യല്‍ വാഹന വിപണി സ്ഥിരത കൈവരിച്ചതും എക്കാലത്തെയും മികച്ച വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞു.

2017 ഏപ്രില്‍-2018 മാര്‍ച്ച് കാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് 1,87,321 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. 22 ശതമാനം വളര്‍ച്ച. 2016-17 ല്‍ 1,53,151 യൂണിറ്റ് വാഹനങ്ങള്‍ വില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞിരുന്നത്. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ കാര്യമെടുത്താല്‍, 2017-18 ല്‍ 3,99,318 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച.

എം&എച്ച്‌സിവി ട്രക്ക് സെഗ്‌മെന്റില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനമാണ് വര്‍ധന. ടിപ്പര്‍ സെഗ്‌മെന്റില്‍ 58 ശതമാനം വില്‍പ്പന വളര്‍ച്ച നേടാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞു. ഐ&എല്‍സിവി ട്രക്ക് സെഗ്‌മെന്റില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 97 ശതമാനം വളര്‍ച്ചയുടെ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.

പുതിയ മോഡലുകള്‍ പുറത്തിറക്കിയതും കൊമേഴ്‌സ്യല്‍ വാഹന വിപണി സ്ഥിരത കൈവരിച്ചതും ടാറ്റ മോട്ടോഴ്‌സിന് അനുഗ്രഹമായി

എസ്‌സിവി കാര്‍ഗോ & പിക്കപ്പ് സെഗ്‌മെന്റില്‍ 52 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞു. കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ കാരിയര്‍ സെഗ്‌മെന്റ് നേടിയതാകട്ടെ 13 ശതമാനം വര്‍ധന. ആറ് നഗരങ്ങളില്‍ ഇലക്ട്രിക് ബസ്സുകള്‍ വിതരണം ചെയ്യാന്‍ ടാറ്റ മോട്ടോഴ്‌സിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

Comments

comments

Categories: Auto