ആക്‌സിസ് ബാങ്ക് ശിഖ ശര്‍മ്മയെ വീണ്ടും നിയമിക്കുന്നത് ചോദ്യം ചെയ്ത് ആര്‍ബിഐ

ആക്‌സിസ് ബാങ്ക് ശിഖ ശര്‍മ്മയെ വീണ്ടും നിയമിക്കുന്നത് ചോദ്യം ചെയ്ത് ആര്‍ബിഐ

ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ശിഖ ശര്‍മ്മയെ വീണ്ടും നിയമിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് ആര്‍ബിഐ. ആക്‌സിസ് ബാങ്ക് ബോര്‍ഡ് ശുപാര്‍ശ പ്രകാരം ജൂണില്‍ പുതിയ നിയമനം നടത്താനായിരുന്നു തീരുമാനം.

ആക്‌സിസ് ബാങ്ക് ബോര്‍ഡ് ശുപാര്‍ശയ്ക്ക് ആറ് മാസത്തിന് ശേഷമാണ് തീരുമാനം നടപ്പാക്കാന്‍ ബോര്‍ഡ് തുനിയുന്നത്. ഈ തീരുമാനം നടപ്പാക്കാനുള്ള നടപടികളില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് വ്യക്തത ആയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി ആക്‌സിസ് ബാങ്ക് അറിയിച്ചു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കണക്കിലെടുത്ത് ആര്‍ബിഐ എക്‌സിക്യൂട്ടീവ് നിയമനങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്. നിഷ്‌ക്രിയമായ ആസ്തികളുടെ അടിസ്ഥാനത്തില്‍, ആക്‌സിസ് ബാങ്കില്‍ ആര്‍ബിഐ 3 മാസത്തിനകം പിഴ ചുമത്തിയിരുന്നു. ഒക്ടോബറില്‍ ആക്‌സിസ് ബാങ്ക് 4,867 കോടിയുടെ അധിക എന്‍പിഎ നമ്പറുകളെയും ആര്‍ബിഐ തിരിച്ചറിഞ്ഞിട്ടുള്ളവര്‍ക്കിടയിലെ കണക്കും വ്യത്യസ്ഥമെന്ന് കണ്ടെത്തിയിരുന്നു. ബാങ്കിലെ കണക്കുകളിലെ വ്യത്യാസങ്ങളിന്മേല്‍ ശക്തമായ നിലപാട് എടുക്കുകയാണ് ആര്‍ബിഐ. നേരത്തെ അനുവദിക്കപ്പെട്ട എല്ലാ വായ്പ പുനര്‍നിര്‍ണയ പദ്ധതികളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Slider