രാജ്യസഭയിലെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കി സച്ചിന്‍

രാജ്യസഭയിലെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കി സച്ചിന്‍

ന്യൂഡല്‍ഹി: കളിക്കളത്തിലും പുറത്തും തിളക്കമാര്‍ന്ന വ്യക്തിത്വവുമായി ആരാധക മനസില്‍ നിറഞ്ഞ പേരാണ് സച്ചിന്‍. താരത്തിളക്കത്തിന്റെ ജാഡകളില്ലാതെ സാധാരണക്കാരനിലേക്കിറങ്ങുന്ന സച്ചിനെ ലോകം നിരവധി തവണ കണ്ടറിഞ്ഞതാണ്. ഇപ്പോള്‍ പുതിയ അറിയപ്പുമായാണ് സച്ചിന്‍ കയ്യടി നേടുന്നത്. രാജ്യസഭാ എംപി എന്ന നിലയില്‍ തനിക്ക് ലഭിച്ച മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. 90 ലക്ഷം രൂപയാണ് ശമ്പളയിനത്തില്‍ മാത്രം സച്ചിന് ലഭിച്ചത്. ഇതിന് പുറമെ ആനുകൂല്യങ്ങളായി വേറെയും. സംഭവത്തില്‍ സച്ചിന് നന്ദിയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

Categories: FK News