സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങി

സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പണി മുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള എല്ലാ പ്രധാന സംഘടനകളും ചേര്‍ന്നുള്ള സംയുക്ത സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കില്‍ വ്യാപാരികളും ചേര്‍ന്നതോടെ സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പ്രതീതിയാണുള്ളത്.

കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. മെഡിക്കല്‍ ഷോപ്പുകളും മറ്റും ഒഴിച്ചാല്‍ ബാക്കി കടകളും അടച്ചിട്ടിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആശുപത്രികളിലേക്കും മറ്റും പോകേണ്ടവര്‍ക്ക് പൊലിസ് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കുന്നു. പത്രം, പാല്‍, വിവാഹം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: strike