നഷ്ടം ചുരുങ്ങി; വരുമാനം വര്‍ധിച്ചതായി സൊമാറ്റോ

നഷ്ടം ചുരുങ്ങി; വരുമാനം വര്‍ധിച്ചതായി സൊമാറ്റോ

ചെലവ് ചുരുക്കികൊണ്ട് ബിസിനസ് വിപുലീകരിക്കുന്നതിനുള്ള നീക്കങ്ങളാണ് സൊമാറ്റോ നടത്തുന്നത്

ബെംഗളൂരു: ഫൂഡ് ഡെലിവെറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ (2016-2017) പ്രകടന ഫലം പുറത്തുവിട്ടു. 399 കോടി രൂപയുടെ വരുമാനമാണ് ഇക്കാലയളവില്‍ കമ്പനിക്ക് നേടാനായത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തില്‍ ഇരട്ടി വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. 2015 സാമ്പത്തിക വര്‍ഷത്തെ 590 കോടി രൂപയില്‍ നിന്നും 389 കോടി രൂപയിലേക്ക് നഷ്ടം ചുരുങ്ങിയതായും സൊമാറ്റോ റിപ്പോര്‍ട്ട് ചെയയ്തിട്ടുണ്ട്.

ഭക്ഷണസാധനങ്ങളുടെ ഡെലിവെറിക്ക് പുറമെ പരസ്യത്തില്‍ നിന്നുള്ള വരുമാനവും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതായാണ് സൊമാറ്റോ പറയുന്നത്. നിലവില്‍ 23 രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്ത് കമ്പനിയുടെ മുഖ്യ എതിരാളിയായ സ്വിഗ്ഗിയെ മറികടക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സൊമാറ്റോ തങ്ങളുടെ ബിസിനസ് വിപുലീകരിച്ചിരുന്നു. ചെലവ് ചുരുക്കികൊണ്ട് ബിസിനസ് വിപുലീകരിക്കുന്നതിനുള്ള നീക്കങ്ങളാണ് സൊമാറ്റോ നടത്തുന്നത്.

ചെലവു ചുരുക്കലിന്റെ ഭാഗമിയി 2016ല്‍ ഒന്‍പത് രാജ്യങ്ങളിലാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതേ വര്‍ഷം തന്നെ തൊഴിലവസരങ്ങളുടെ എണ്ണവും ജീവനക്കാരുടെ ശമ്പളവര്‍ധനയും കമ്പനി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ചെലവ് ചുരുക്കാനുള്ള ശ്രമങ്ങള്‍ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ ഫുഡ് ഡെലിവെറി വിപണിയില്‍ നിലവില്‍ 25 മുതല്‍ 30 ശതമാനം വരെ വിപണി വിഹിതമാണ് സൊമാറ്റോയ്ക്കുള്ളത്. 35 മുതല്‍ 38 ശതമാനം വരെ വിപണി വിഹിതമുള്ള സ്വിഗ്ഗിയാണ് ഈ രംഗത്ത് മുന്‍നിരക്കാര്‍. ആന്റ് സ്‌മോള്‍ ആന്‍ഡ് മൈക്രോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പില്‍ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനി സ്വരൂപിച്ചിരുന്നു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 1.1 ബില്യണ്‍ ഡോളറിലെത്തി.

Comments

comments

Categories: Business & Economy