ഹ്വാവേയുടെ 153 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഹ്വാവേയുടെ 153 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഹ്വാവേ 2017ല്‍ 153 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ചരക്കുനീക്കം നടത്തി. ഉപ ബ്രാന്‍ഡായ ഹോണറിനെ കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. 36.4 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് സ്വന്തമാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 31.9 ശതമാനത്തിന്റെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ആഗോള വിപണിയില്‍ ഈ വര്‍ഷം കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന വിലയിരുത്തലിലാണ് കമ്പനി.

Comments

comments

Categories: More