പുതിയ എയര്‍ കണ്ടീഷണറുകളുമായി ഹയര്‍

പുതിയ എയര്‍ കണ്ടീഷണറുകളുമായി ഹയര്‍

കൊച്ചി: ഹോം അപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തെ ഗ്ലോബല്‍ ലീഡറായ ഹയര്‍, ഏറ്റവും പുതിയ മോഡല്‍ എയര്‍ കണ്ടീഷണറുകള്‍ അവതരിപ്പിച്ചു. ഇന്‍ഡസ്ട്രിയില്‍ തന്നെ ആദ്യമായി സെല്‍ഫ് ക്ലീനിംഗ് ഇന്‍വേര്‍ട്ടര്‍ ടെക്‌നോളജിയോടെയാണ് ഹയര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ എയര്‍ കണ്ടീഷണറിന്റെ യുഎസ്പി എന്നത് ഹയറിന് പേറ്റന്റ് അവകാശമുള്ള സെല്‍ഫ് ക്ലീനിംഗ് ടെക്‌നോളജിയാണ്. ഒറ്റ ബട്ടണ്‍ കൊണ്ട് എയര്‍ കണ്ടീഷണറിലെ ഇവാപ്പറേഷന്‍ നീക്കം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുമ്പോള്‍ ഇവാപ്പറേറ്ററില്‍ പൊടിപടലങ്ങള്‍ പിടിപെടുന്നത് സാധാരണയായി സംഭവിക്കുന്ന കാര്യമാണ്. ഇത് വായുവിന്റെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ പോലും ഉണ്ടാക്കുകയും ചെയ്യും. ഇത് കൂളിംഗ് കപ്പാസിറ്റി 15 മുതല്‍ 30 ശതമാനം വരെ കുറയ്ക്കുകയും ഉപഭോക്താക്കളെ സംബന്ധിച്ച് എയര്‍ കണ്ടീഷണറിന്റെ ഉപയോഗം ചെലവേറിയ ഒന്നായി മാറുകയും ചെയ്യുന്നു. ഇത് മാനുവലി വൃത്തിയാക്കുക എന്നതും പ്രയാസമേറിയ ജോലിയാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരമായാണ് ഹയര്‍ സെല്‍ഫ് ക്ലീനിംഗ് ടെക്‌നോളജി അവതരിപ്പിച്ചിരിക്കുന്നത്.

30,000 രൂപ മുതല്‍ 60,000 രൂപ വരെ വിലയില്‍ ഹയറിന്റെ സെല്‍ഫ് ക്ലീനിംഗ് ടെക്‌നോളജി എയര്‍ കണ്ടീഷണേഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

Comments

comments

Categories: Business & Economy